പേരാമ്പ്ര: വരാന്‍ പോകുന്ന ഗ്രാമപഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അഭിപ്രായപ്പെട്ടു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഭാവിയിലേക്കുള്ള ചൂണ്ടു പലകയാണ്. തെരഞ്ഞെടുപ്പ് പരാജയം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിപിഎം സ്ഥിരം അന്വേഷണ കമ്മീഷനെ വെക്കേണ്ട ഗതികേടിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ കേരളത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കണമെന്ന് വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു..
ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ നിര്‍മ്മിക്കുന്ന ഓഫീസിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് അദ്ധ്യക്ഷത വഹിച്ചു. എം. മോഹനന് മാസ്റ്റര്‍, എ.കെ. നാരായണന് നായര്‍. കെ. രാഘവന്,കെ.എം. സുധാകരന്, കെ.സി. ശശികുമാര്‍, കെ.എം. ബാലകൃഷ്ണന്, ബാലചന്ദ്രന്, കെ. പ്രദീപന്, കെ.എം. സുരേഷ്. എം. പ്രകാശന്, സി. കെ. ലീല, ഇ.ടി.ബാലന് എന്നിവര്‍ സംസാരിച്ചു. സപ്തംബര്‍ 2 ന് ശ്രീലങ്കയില്‍ നടക്കുന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ ക്രിക്കറ്റില്‍ ഇന്ത്യന്‍ടീമിലേക്ക് സെലക്ഷന് കിട്ടിയ എം. അജയ്കൃഷ്ണക്ക് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം ചടങ്ങില്‍ വി. മുരളീധരന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: