പേരാമ്പ്ര: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അക്ഷരങ്ങളിലെ കലാം എന്ന പേരില്‍ ഇന്ന് മുതല്‍ സേവനയാത്ര സംഘടിപ്പിക്കുന്നു. കലാമിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും, പുസ്തകങ്ങള്‍ വില്‍ക്കുന്നതിനും വേണ്ടി നൂറ് വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ നടക്കും. ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. നിര്‍ധനരായ സഹപാഠികള്‍ക്ക് വീട് നിര്‍മിച്ചു നല്കുന്നതിനു വേണ്ടിയാണ് പുസ്തകം വിതരണം ചെയ്ത് ലഭിക്കുന്ന തുക ഉപയോഗിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: