കൊച്ചി: അടുത്ത വര്‍ഷത്തോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സിന്റെ പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരത്തില്‍ പരിഷ്കരിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് മനോജ് ഫഡ്നിസ് പറഞ്ഞു.
എറണാകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിന് ശേഷം വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്ന്റ്സ് നിര്‍ദേശിച്ച 22 പരിഷ്കാരങ്ങള്‍ കൂടി ഉള്‍പെടുത്തി നിലവിലുള്ള കമ്പനി നിയമത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി വിജ്ഞാപനം വന്നുവെന്നും അദ്ദേഹം അറിയിച്ചു.
ബിസിനസും വ്യവസായങ്ങളും സുഗമമായി നടത്തിക്കൊണ്ടുപോകുവാന്‍ കമ്പനി നിയമത്തില്‍ ഇനിയും പരിഷ്കാരങ്ങള്‍ അനിവാര്യമാണ്. ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കാനുദ്ദേശിക്കുന്ന അക്കൗണ്ടിംഗ് പരിഷ്കാരങ്ങള്‍ക്ക് ഐസിഎഐ സാങ്കേതിക നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാര്‍ മനോജ് ഫഡ്നിസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം ബാബു എബ്രഹാം കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. ജോമോന് കെ ജോര്‍ജ്, ആര്. ബാലഗോപാല്‍, ലൂക്കോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: