കോഴിക്കോട്: തിരുവോണത്തിന് മഹാബലിയുടെ വരവറിയിച്ച് ഇന്ന് അത്തം. ഇനി പത്തുനാള്‍ വീടുകളില്‍ പുതിയവസന്തത്തിന് തുടക്കമിട്ട് പൂക്കളങ്ങള്‍ ഒരുങ്ങും. തുമ്പപ്പൂകൊണ്ട് അത്തം നാളില്‍ കളം തീര്‍ക്കുന്നത് പഴയ കാലഓര്മ്മയെങ്കിലും ചില വീടുകള്‍ ഇന്നും പിതവ് തെറ്റിക്കുന്നില്ല.
എന്നാല്‍ മിക്ക കളങ്ങളിലും ഇറക്കുമതി പൂക്കള്‍ ആധിപത്യം നേടുന്നു. തുമ്പപ്പൂമാത്രം അത്തക്കളത്തില്‍ സ്ഥാനം പിടിക്കേണ്ടപ്പോള് കൃത്യമായ എണ്ണത്തിലല്ലാതെയാണ് ഇന്ന് പൂക്കളങ്ങള്‍ നിറയുന്നത്.
സര്‍ക്കാര്‍തലത്തിലും അല്ലാതെയുമുള്ള ഓണച്ചന്തകള്‍ക്ക് നാടെങ്ങും തുടക്കമായി. വഴിയോര കച്ചവടക്കാര്‍ ഇത്തവണ നേരത്തെതന്നെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പോലും ഇടം പിടിച്ചിട്ടുണ്ട്.വസ്ത്രശാലകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ദീപങ്ങളില്‍ അലങ്കരിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്ക്ക് കിഴിവുകളുടെ മായാജാലം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഓണപ്പരീക്ഷ ഇല്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഓണാഘോഷത്തിന് മറ്റൊരു സുവര്‍ണ്ണാവസരം കൂടിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: