കോഴിക്കോട്: വയോജനങ്ങളായ പെന്‍ഷന്‍ക്കാര്‍ക്ക് വേണ്ടി ഒരു സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കണമെന്ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കോഴിക്കോട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ട ശമ്പള-പെന്ഷന് പരിഷ്കരണ റിപ്പോര്‍ട്ട് മേല്‍ വിഷയത്തില്‍ യാതൊരു നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടില്ല എന്ന്ത് ഇക്കാര്യത്തില്‍ കമ്മീഷന് വ്യക്തമായ കാഴ്ചപ്പാടില്ലെയെന്നാണ് കാണിക്കുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീപത്മനാഭന്, എന്‍.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി എന്‍. ബിജു, ഫെറ്റോ ജില്ലാ പ്രസിഡന്റ് ടി. അനൂപ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ . ധര്മജന് എന്നിവര്‍ ആശംസനേര്‍ന്നു. ജില്ലാ സെക്രട്ടറി അഡ്വ. ജയഭാനു .പി. സ്വാഗതവും ഓഡിറ്റര്‍ എന്‍. അച്യുതന് നമ്പൂതിരി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. പി. ജയഭാനു റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാട്രഷറര്‍ എന്‍. ഗൗതമന് വരവ്ചിലവ് കണക്കവതരിപ്പിച്ചു. വൈസ്. പ്രസിഡന്റ് എം.വി. രാഘവന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാജോയന്റ് സെക്രട്ടറി എന്‍.പി. സത്യനാഥന് സ്വാഗതവും സി.വി. നളിനി നന്ദിയും പറഞ്ഞു. സംസ്കാരിക സമ്മേളനത്തില്‍ രാഷ്ട്രസേവികാ സമിതി പ്രാന്തകാര്യവാഹിക ഡോ. ആര്യദേവി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ജില്ലാ വൈസ്. പ്രസിഡന്റ് അഡ്വ. വി.പി. വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി ഇ. സുഗന്ധിബായ് സ്വാഗതവും വടകര ബ്ലോക്ക് പ്രസിഡന്റ് എം. സുകുമാരന്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്, സംസ്ഥാനസെക്രട്ടറി സി. ശ്രീധരന്മാസ്റ്റര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: