കോഴിക്കോട്: കുടുംബശ്രീ 17-ാമത് ജില്ലാതല വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ആഗസ്റ്റ് 19-ന് തീമാറ്റിക്ക് മത്സരങ്ങള്‍, 20, 22 തീയതികളില്‍ കലാ-സാഹിത്യ-രചാനാ മത്സരങ്ങള്‍, 21-ന് പാചക മത്സരം, 23-ന് കായികമത്സരങ്ങള്‍ എന്നിവ നടക്കും.
19-ന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷനിലുള്ള എഞ്ചിനിയേഴ്സ് ഹാളിലും പരിസരത്തുമായി തീമാറ്റിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാകും. വനിതകള്‍ക്കുള്ള തെങ്ങ് കയറ്റം, തേങ്ങ പൊതിക്കല്‍, തേങ്ങ ചിരവല്‍, ഉള്ളി അരിയല്‍, ചൂലുണ്ടാക്കല്‍, തീറ്റമത്സരം എന്നിവ ഇവിടെ നടക്കും.
21-ന് മൊഫ്യൂസില്‍ സ്റ്റാന്‍ഡിന് സമീപത്തുള്ള രുചിപ്പുരയില്‍ പാചക മത്സരം സംഘടിപ്പിക്കും. മലയാളിക്ക് അന്യംനിന്ന് പോകുന്ന ആരോഗ്യകരമായ പ്രകൃതിദത്ത ഭക്ഷണരീതി വീണ്ടെടുക്കാന്‍ പ്രചോദനമാകുന്ന വിധത്തില്‍ ഇലക്കറികള്‍ ഉപയോഗിച്ചുള്ള മത്സരമാണെന്നതാണ് ഇതിന്റെ പ്രത്യേകത. 20,22 തീയതികളിലായി വിവിധ കലാ -സാഹിത്യ-രചനാ മത്സരങ്ങള്‍ നടക്കും. കഥാരചന, കവിതാരചന, ചിത്രരചന എന്നിവയും ലളിതഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, നാടോടി നൃത്തം, സംഘനൃത്തം, സ്കിറ്റ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുക.
23-ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ കായികമത്സരങ്ങള്‍ നടക്കും. 100 മീ, 200 മീ ഓട്ടം, 1000 മീ നടത്തം, റിലേ, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങള്‍ക്കുപുറമെ ജില്ലയിലെ വിവിധ ടീമുകള്‍ അണിനിരക്കുന്ന വനിതകളുടെ വടംവലിമത്സരം പരിപാടിക്ക് ആവേശം പകരും. അന്ന് ഉച്ചയ്ക്ക് ശേഷം ഇതേ വേദിയില്‍ നടക്കുന്ന വനിതകളുടെ വര്‍ണ്ണാഭമായ ശിങ്കാരിമേളത്തോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: