തൊടുപുഴ : മങ്ങാട്ടുകവലയ്ക്ക് സമീപം ചിട്ടി നടത്തി നാട്ടുകാരെ പറ്റിച്ച് മുങ്ങിയ പ്രതി പിടിയില്‍. ചെറായി സ്വദേശി ശിവദാസന്‍ നായരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയില്‍ തട്ടിപ്പിനിരയായ 65 ഓളം പേരാണ് സ്ഥാപനത്തിനെതിരെ പരാതിയുമായെത്തിയത്.
15 ലക്ഷത്തോളം രൂപയോളം ഇവര്‍ക്കു നഷ്ടപെട്ടതായി തൊടുപുഴ പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം പത്താം തീയതീയാണ് സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്. ഇടപാടുകാര്‍ പല തവണയായി ഉടമസ്ഥരെ കാണാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതിയുമായി എത്തുമെന്നും പോലീസ് പറയുന്നു. ദിവസ കളക്ഷനായി നിരവധിപേരില്‍ നിന്നും പണം പിരിച്ചെടുത്തതായി പരാതിയില്‍ പറയുന്നു. ഈ മാസം ഏഴാം തീയതി വരെ ദിവസ പിരിവു നടത്തിയ സ്ഥാപനമാണ് പെട്ടെന്നു പൂട്ടിയത്. ഇതോടെ ആദ്യം പണം നഷ്ടപെട്ട തൊടുപുഴ സ്വദേശി 70500 രൂപ നഷ്ടപെട്ടതായി കാണിച്ചു പരാതി നല്‍കിയിരുന്നു. അടുത്ത ദിവസം തന്നെ നിരവധിയാളുകളാണ് പരാതിയുമായി എത്തിയത്. മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണു തട്ടിപ്പു നടന്നത്. ഇന്നലെ വരെ 65-ഓളം പേരാണ് പരാതിയുമായി സ്്റ്റേഷനിലെത്തിയത്. തൊടുപുഴ പോലീസ് കേസെടുത്തു അന്വേഷണം ഊര്‍ജിതമാക്കി. മരട്, തൃപ്പൂണിത്തറ, പിറവം എന്നിവടങ്ങളില്‍ സ്ഥാപനത്തിനു ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ ഇതും പൂട്ടി . ഇടപാടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു മരട് പോലീസ് ഉടമയായ ചെറായി സ്വദേശി ശിവദാസന്‍ നായരെ അറസ്റ്റ ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളിലായി നിരവധിപേര്‍ക്കാണ് പണം നഷ്ടപെട്ടിരിക്കുന്നത്. അടുത്ത ദിവസം തന്നെ പ്രതിയെ തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തൊടുപുഴ സി ഐ ജില്‍സണ്‍ മാത്യൂവിന്റെ നേതൃത്്വത്തില്‍, പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്്, എസ് ഐ വി എം ജോസഫ് എന്നിവര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: