ചിങ്ങത്തിലെ തിരുവോണത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിയ്‌ക്കുന്നത് തൃപ്പൂണിത്തുറയിലെ അത്തച്ചമയആഘോഷത്തോടെയാണ്. കൊച്ചി മഹാരാജാവ് തൃക്കാക്കര വാമനമൂര്‍ത്തിക്ഷേത്രത്തില്‍ ഉത്സവത്തിനെഴുന്നള്ളുന്നത ്പരിവാരസമേതമായിരുന്നു. ആ യാത്രയാണ് പിന്നീട് അത്തച്ചമയമായിമാറിയത്. ഇപ്പോള്‍ ജനകീയ ഭരണമായതോടെ അതിന്റെ പൊലിമ ഒന്നുകൂടെ വര്‍ദ്ധിച്ചു. മന്ത്രിമാരും വ്യവസായികളും സംഘടനകളും ചേര്‍ന്ന് ആ തലത്തിന് ഏറെ മാറ്റം വരുത്തി. ഇതിന്റെ കീര്‍ത്തി വളര്‍ന്നു. സര്‍ക്കാര്‍തലത്തില്‍ ഇതിനെ പ്രോത്സാഹിപ്പിച്ചുവരുന്നു.
മാനുഷരെല്ലാരും ഒന്നുപോലെ നിലനിന്നിരുന്ന കാലത്തെ അനുസ്മരിക്കുന്ന, സമ്പല്‍ സമൃദ്ധമായ മഹാബലിയുടെ ഭരണലോകത്തെ പകര്‍ത്താന്‍ ശ്രമിക്കുന്നത് ഓണക്കാലത്തുതന്നെയാണ്. കളവും ചതിയും കേട്ടുകേള്‍വി പോലുമില്ലാതിരുന്ന അക്കാലം കഥതന്നെയായിക്കഴിഞ്ഞു എന്നതാണ് കഷ്ടം.
അത്താഘോഷത്തിന്റെ വിളംബരവുമായി നടക്കുന്ന ഘോഷയാത്ര നിശ്ചലദൃശ്യങ്ങള്‍, നാടന്‍കലകള്‍, സര്‍ഗാത്മകചിന്തകള്‍ എന്നിവയാല്‍ സമൃദ്ധമാണ്. അതുകാണുവാന്‍ കാത്തിരിപ്പാണ് ആപ്രദേശം മുഴുവന്‍. ചെമ്പിലരയന്‍, തുടങ്ങി വിവിധ മതക്കാരും പ്രശസ്തരും ഘോഷയാത്രയുടെ ഭാഗമാണ്. അവരെല്ലാം ഒന്നായത് ആ പഴയകാലത്തിന്റെ തിരുശേഷിപ്പുകളായിക്കാണുന്നവരാണ് ഏറെയും.
തൃക്കാല്‍ക്കര തൃക്കാക്കരയായിത്തീരുകയായിരുന്നു. അവിടുത്തെ വാമനമൂര്‍ത്തിക്ഷേത്രത്തില്‍ തിരുവോണം ആറാട്ടായിനടക്കുന്ന മഹോത്സവം അത്തത്തിന് കൊടികയറും. മുന്‍കാലത്ത് ഒരുമാസം നീണ്ടുനില്‍ക്കുന്നതായിരുന്നു തൃക്കാക്കര ഉത്സവം. പത്തുനാളിലും പ്രശസ്തര്‍ അണിനിരക്കുന്ന അതിഗംഭീര കലാവിരുന്നുകള്‍ അരങ്ങേറും. മഹാരാജാവിന്റെ സ്മരണയ്‌ക്കുമുന്നില്‍, വാമനാവതാരത്തെ ഓര്‍മ്മിക്കാനും അത്തച്ചമയം നിറഞ്ഞുനില്‍ക്കുന്നു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്‌ക്കാനുള്ള അവസരമാണ് ഓണക്കാലം. പരസ്പരം സഹകരിച്ച് താഴേത്തട്ടില്‍ കിടക്കുന്നവര്‍ക്ക് സുഭിക്ഷത നല്‍കുവാനും നല്ലമനസ്സുള്ളവര്‍ നമുക്കിടയിലുണ്ട്.
അസുര ചക്രവര്‍ത്തിയായിരുന്നെങ്കിലുംനല്ലമനസ്സോടെ ഭരണംനടത്തുവാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു ബലിത്തമ്പുരാന്‍. എക്കാലവും ആ മനസ്സിനെ പകര്‍ത്തുവാന്‍ശ്രമിക്കുന്നവര്‍കാണും. പാതാളത്തില്‍ വസിക്കുന്ന ആ തിരുമനസ്. നമ്മെക്കാണാന്‍ വരുന്നത്ചിങ്ങത്തിലെ തിരുവോണത്തിനാണ്. കുടില്‍തുടങ്ങി കൊട്ടാരം വരെ കോടിയുടുത്ത് ഓണമുണ്ണുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. ആ സദ്ഭരണം എക്കാലവും നിലനില്‍ക്കുവാന്‍തന്നെ.
















