തൊടുപുഴ : തൊടുപുഴ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗണേശോത്സവം ഇന്ന് ആറാം ദിവസത്തിലെത്തി. വൈകിട്ട് 6.45ന് കെ.പി രമേശ് പ്രഭാഷണം നടത്തും. നാളെയാണ് വിഗ്രഹ നിമഞ്ജന ഘോഷയാത്ര. വൈകിട്ട് 4.30ന് കാരിക്കോട് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന നിമഞ്ജന ഘോഷയാത്ര 6.45ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ആറാട്ടുകടവില്‍ വിഗ്രഹം നിമഞ്ജനം ചെയ്യും.
വഴിത്തല : എസ്എന്‍
പുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ദിനമായ ഇന്ന് രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. ക്ഷേത്രം മേല്‍ശാന്തി സനല്‍ കാഞ്ഞിരമറ്റം മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
പുറപ്പുഴ : തറവട്ടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ രാമന് നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഗജപൂജയും, ആനയൂട്ടും, മഹാപ്രസാദഊട്ടും നടക്കും.
കോളപ്ര : ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. രാവിലെ 5ന് ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആല്‍പ്പാറ : ആല്‍പ്പാറ ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും. ക്ഷേത്രം മേല്‍ശാന്തി വീണാധരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: