ചെറുതോണി : പെരിയാര്‍തീരത്ത് അനധികൃതമായി നിര്‍മ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ നീക്കം. പട്ടയമേളയ്ക്കെത്തുന്ന മുഖ്യമന്ത്രിയെ ഉദ്ഘാടകനാക്കാനാണ് കെട്ടിടം ഉടമയായ കോണ്‍ഗ്രസ് നേതാവിന്റെ നീക്കം. കോണ്‍ഗ്രസ് നേതാവിന്റെ നീക്കത്തില്‍ കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അമര്‍ഷമുണ്ട്. എതിര്‍പ്പുകളെ മറികടക്കാന്‍ കെട്ടിടത്തിന് രാജീവ് ഭവന് എന്ന് പേരിട്ട് ഒരു മുറി കോണ്‍ഗ്രസ് ഓഫീസിന് നല്‍കിയിട്ടുണ്ട്. അനധികൃത കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത,് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് സ്റ്റോപ് മെമ്മോ കിട്ടിയിട്ടുളളതാണ്. എന്നാല്‍ ഇതിനെ എല്ലാം മറികടന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കെട്ടിടം ഉദ്ഘാടനത്തിന്റെ വക്കിലെത്തിയത്. ഹിന്ദു ഐക്യവേദിയുള്പ്പടെയുള്ള സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങള്‍ പണി നിര്‍ത്തി വച്ചു. പീന്നീട് രഹസ്യമായി നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: