പാലക്കാട് ആര്‍എസ്എസ് പാലക്കാട് നഗര്‍ വിദ്യാര്‍ത്ഥി വിഭാഗിന്റെ ആഭിമുഖ്യത്തില്‍ അഖണ്ഡ ഭാരത സ്മ്യതി ദിനവും രക്ഷാബന്ധനവും ആഘോഷിച്ചു. വന്ദേമാതരതഗാനാലാപനം, അമ്യത വചനം, വ്യക്തിഗീതം എന്നിവക്കു ശേഷം രാഷ് ട്രീയ സ്വയംസേവക സംഘം കേരള സംസ്ഥാന ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഭാരത്തതിലെ ഹൈന്ദവ സംസ്കാരത്തില്‍ അടിയുറച്ച് നിന്ന് രാഷ്രടത്തിന്റെ പരംവൈഭവം ലക്ഷ്യമാക്കി മുന്നോട്ട് ചലിക്കാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഭാരത് മാതാ പൂജയും രാഖീ ബന്ധനവും നടത്തി.
മലമ്പുഴ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖണ്ഡ ഭാരത സ്മ്യതി ദിനഘോഷത്തില്‍ ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ എയ്റോനോട്ടിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി ആര്.ഗോവിന്ദന്‍കുട്ടി അധ്യക്ഷതവഹിച്ചു.
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് മുഖ്യപ്രഭാഷണം നടത്തി. അകത്തേത്തറ മണ്ഡല് വിദ്യാര്‍ത്ഥി പ്രമുഖ് പി.സഞ്ജു, താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് പി.വി.ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: