ആലത്തൂര്‍: ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയുടെ മാലകള്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്ന്നുവന്ന രണ്ടംഗസംഘം പൊട്ടിച്ചുകടന്നുകളഞ്ഞതായി പരാതി. ആലത്തൂര്‍-ദേശീയപാതയില്‍ ആയര്കുളത്തിനുസമീപം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. വടക്കഞ്ചേരി കിഴക്കേപാളയം കുറുവത്തു കോളനിയില്‍ അനീഷയുടെ മൂന്നും ഒന്നുപവന്റെ മാലകളാണ് നഷ്ടപ്പെട്ടത്. ഭര്‍ത്താവ് സൈനുദീനോടൊപ്പം ബൈക്കില്‍ ആലത്തൂരിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. ആളൊഴിഞ്ഞ ആയര്‍കുളം മേഖലയിലെത്തിയപ്പോഴാണ് ബൈക്കില്‍ പിന്തുടര്ന്നെത്തിയ യുവാക്കള്‍ കഴുത്തില്‍നിന്നും മാലപൊട്ടിച്ചെടുത്തത്. ലോക്കറ്റുമാത്രമാണ് തിരികെലഭിച്ചത്. ആലത്തൂര്‍ പോലീസില്‍ പരാതി നല്കി. മാലപൊട്ടിക്കല്‍ ശ്രമത്തിനിടെ ഇവരുടെ ബൈക്ക്മറിഞ്ഞ് അനീഷയുടെ വലതുകൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: