ചിറ്റൂര്‍: ബൈക്കിലെത്തിയ യുവാക്കള്‍ രണ്ടു യുവതികളെ ഓട്ടോയില്‍ ബലം പ്രയോഗിച്ച് കടത്തികൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. വണ്ടിത്താവളം പെരുമാട്ടി സര്‍വീസ് സഹകരണബാങ്കിനു സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പൊള്ളാച്ചി സ്വദേശികളാണ് യുവതികള്‍.
പരാതി നല്കിയ യുവതിയെ ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ച് തത്തമംഗലം മേട്ടുപ്പാളയത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടുവന്നു. ഇവിടെവച്ച് വിവാഹനിശ്ചയം നടത്താനുള്ള പദ്ധതിയാണെന്ന് മനസിലാക്കിയതിനേ തുടര്‍ന്ന് കോയമ്പത്തൂരിലെ സുഹൃത്തുക്കളെ വിവരം ധരിപ്പിച്ചിച്ചു. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് ഇവരോടൊപ്പം വീട്ടിലേക്കുപോവാന്‍ കൂട്ടുകാരിയോടൊപ്പം വണ്ടിത്താവളത്ത് എത്തി. ഈസമയമാണ് മേട്ടുപ്പാളയം സ്വദേശികളായ യുവാക്കള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം ഇവരെ ഓട്ടോയില്‍ ബലംപ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ കൂടിയതോടെയാണ് പദ്ധതി പാളിയത്.
ഇതിനിടെ ശ്വാസതടസം അനുഭവപ്പെട്ട പെണ്‍കുട്ടിയെ പോലീസ് ജീപ്പില്‍ വിളയോടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു്. പിന്നീട് പെണ്‍കുട്ടിയുടെ അഭ്യര്‍ഥന പ്രകാരം കോയമ്പത്തൂരിലേക്ക് പോകാന്‍ പോലീസ് അനുവദിക്കുമെന്ന് എസ്ഐ സുനില്കൃഷ്ണന് പറഞ്ഞു. ബിരുദധാരിയാണ് പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: