കോഴിക്കോട്: അറുപത്തിഒന്പതാം സ്വാതന്ത്ര്യ ദിനം ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മന്ത്രി ഡോ.എം.കെ. മുനീര്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
സ്ത്രീശാക്തീകരണത്തില്‍ കേരളം ഇന്ത്യക്ക് മാതൃയാവുകയാണെന്ന് മുനീര്‍ അഭിപ്രായപ്പെട്ടു. കുടുംബശ്രീ മാതൃക ഇന്ത്യയിലെ രണ്ടരലക്ഷം പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുകയാണ്.
നവംബര്‍ 12,13,14 തിയ്യതികളില്‍ തിരുവനന്തപുരത്ത് രാജ്യാന്തര വനിതാ സമ്മേളം സംഘടിപ്പിക്കും. എറണാകുളം ജില്ലയെ അടുത്ത മാസം 11ന് വയോജന സൗഹൃദ ജില്ലയായി പ്രഖ്യാപിക്കും .താമസിയാതെ മറ്റു ജില്ലകളിലും ഇതാവര്‍ത്തിക്കും.
ജാഗ്രതാ സമിതികള്‍ക്ക് നിയമപ്രാബല്യം നല്‍കും. ഷീ ടാക്സികള്‍ക്ക് പിന്നാലെ ഇവിടെ ഷീ ബസുകള്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണ്.കുന്ദമംഗലം കൊടുവള്ളിയും രാമനാട്ടുകരയും ഉപഗ്രഹനഗരങ്ങളാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
മാലിന്യരഹിത കേരളത്തിന് ഒറ്റക്കും കൂട്ടായും പ്രയത്നിക്കുമെന്നുള്ള പ്രതിജ്ഞയും മന്ത്രി മുനീര്‍ ചൊല്ലിക്കൊടുത്തു.
പരേഡിന് കോഴിക്കോട് റൂറല്‍ റിസര്‍വ് ഇന്‍സ്പെക്ടര്‍ വി.അശോകന് നായര്‍ നേതൃത്വം നല്കി. 20 പ്ലാറ്റൂണുകള്‍ പങ്കെടുത്തു, മേയര്‍ പ്രൊഫ. എ.കെ പ്രേമജം, എം.കെ രാഘവന് എം.പി. എ.കെ ശശീന്ദ്രന് എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല, ഡെപ്യൂട്ടി മേയര്‍ പി.ടി അബ്ദുള്‍ ലത്തീഫ്,ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്, സബ് കലക്ടര്‍ ഹിമാന്‍ഷുകുമാര്‍ റായ്, സിറ്റി പോലീസ് കമ്മീഷണര്‍ വല്സന്, റൂറല്‍ പോലീസ് സുപ്രണ്ട് പി.എച്ച് അഷ്റഫ്, എഡി.എം ടി. ജനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തിക്കോടി: തൃക്കോട്ടൂര്‍ എയുപി സ്കൂളില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു ദേശീയപതാക ഉയര്‍ത്തല്‍, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിനറാലി എന്നിവ ഉണ്ടായിരുന്നു.
പി.സി പാലം എയുപി സ്കൂളില്‍ കെ.സി. രാധാമണി ദേശീയ പതാക ഉയര്‍ത്തി. പി.എം. ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു.
നരിക്കുനി ഇന്‍സൈറ്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനമാഘോഷിച്ചു. ടി. പ്രസന്ന ഉദ്ഘാടനം ചെയ്തു. ഷംസു അധ്യക്ഷത വഹിച്ചു. അക്ഷര സാംസ്കാരിക വേദി സ്വാതന്ത്ര്യദിനമാഘോഷിച്ചു. പി.എം. ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. ടി.എ ആലിക്കോയ ദേശീയപതാക ഉയര്‍ത്തി
ഓര്‍ക്കാട്ടേരി കെകെഎം ജിവി എച്ച്എസ്എസില്‍ പി. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. എം.വി. ചന്ദ്രന് അധ്യക്ഷത വഹിച്ചു.
കുന്നുമ്മല്‍ എംഎല്‍പി സ്കൂളില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. വി.വി. മൂസ്സ ഉദ്ഘാടനം ചെയ്തു. ഹാരിസ് അധ്യക്ഷത വഹിച്ചു
പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ലീന.ജി.നായര്‍, വാസുദേവന്‍, സുധാകരന് എന്നിവര്‍ സംസാരിച്ചു.
നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രിന്‍സിപ്പാള്‍ രാജേന്ദ്രന് ദേശീയ പതാക ഉയര്‍ത്തി. ഭാരതീയ വിചാരകേന്ദ്രം ഉത്തരമേഖലാ സെക്രട്ടറി ഇ.സി. അനന്തകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
പുളിക്കല്‍ ശ്രീവൈകുണ്ഡം വിദ്യാനികേതനില്‍ വിമുക്തഭടന് നാരായണന് നമ്പീശന് ദേശീയപതാക ഉയര്‍ത്തി
കോഴിക്കോട് റയില്‍വെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു.സീനിയര്ഡിവിഷനല് ഓഫീസര്‍ ഡോ. കെ.വത്സല ദേശീയപതാക ഉയര്‍ത്തി. ഡോ. ഖദീജാമുംതാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്. രാജേഷ്, കെ. ഷിബു എന്നിവര്‍ സംസാരിച്ചു. മനീഷ് കൃഷ്ണന്റെ സംഗീത വിരുന്നും എം. കൃഷ്ണന്റെ മാജിക്ഷോയും ഉണ്ടായിരുന്നു
ചേളന്നൂര്‍: ഇരുവള്ളൂര്‍ കോറോത്തുപൊയില് ജ്ഞാനോദയം വായനശാലയില്‍ പ്രസിഡന്റ് എം. കുഞ്ഞൂട്ടി പതാക ഉയര്‍ത്തി. സെക്രട്ടറി കുനിയില്‍ പ്രജുകുമാര്‍,ടി.പി. ഗോപാലന് കുട്ടിനായര്‍ സംസാരിച്ചു.
ചേളന്നൂര്‍ സാംസ്കാരിക സഹൃദയസാഹിത്യ വേദി സ്വാതന്ത്ര്യദിനാഘോഷം പ്രൊഫ.കെ.വിജയരാഘവന്റെ അദ്ധ്യക്ഷതയില്‍ ഇരുവള്ളൂര്‍ ജയചന്ദ്രന് ഉദ്ഘാടനംചെയ്തു.
ചേളന്നൂര്‍ മുതുവാട് എ.എല്‍.പി.സ്കൂളില്‍ പ്രധാനാധ്യാപിക ടി.കെ. ഖദീജ പതാക ഉയര്‍ത്തി. എം. നജീബിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുതിയോത്ത് ഗൗരി ഉദ്ഘാടനം ചെയ്തു.
കണ്ണാടിക്കല്‍ പുഴയോരം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ചേവായൂര്‍ എസ്ഐ എം. മുരളി ദേശീയപതാക ഉയര് ത്തി. സുധീഷ്കുമാര്‍, ഹരിദാസന്, കെ.വി. വില്സന് എന്നിവര്‍ സംസാരിച്ചു. സൗദി റിട്ടേണിസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി ദേശീയപതാക ഉയര്‍ത്തി. യോഗത്തില്‍ കെ.പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് ഇഖ്ബാല്‍ പ്രതിജ്ഞ ചൊല്ലിക്കടുത്തു
മോഡല്‍ പ്രീ-പ്രൈമറി എഡ്യുക്കേഷന്‍ സെന്ററില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. അധ്യാപക- വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്നോത്തരി മത്സരവും നടത്തി. അധ്യാപികമാരായ ശ്യാമള, ഗൗരി, അനിഷ ഷെല്ലി, പ്രസീത, അജിഷ ലസിന എന്നിവര്‍ സംസാരിച്ചു.സെന്റ് ആന്റണീസ് എയുപി സ്കൂളില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. മേരി ഫിലിപ്പ് സ്വാതന്ത്ര്യദിന സന്ദേശം നല്കി
ഗാന്ധിയന്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. എ.കെ. ഗണേഷ് അധ്യക്ഷത വഹിച്ചു. കട്ടയാട്ട് വേണുഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി. എസ്. ഉസ്മാന് കോയ, പി.വി. നവീന്ദ്രന്‍ , സലാം , ലാലു സമ്പത്ത് എന്നിവര്‍ സംസാരിച്ചു.
എരഞ്ഞിപ്പാലം ശ്രീവാഗ്ഭടാനന്ദ ഗുരുദേവന് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യസമര പ്രശ്നോത്തരി മത്സരവും നടത്തി. അഡ്വ. വിനോദ്സിംഗ് ചെറിയാന് സമ്മാനദാനം നടത്തി.
ബേപ്പൂര്‍: ബേപ്പൂര്‍ എന്‍.എസ്.എസ് കരയോഗം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് കെ. ശശിധരന് ദേശീയ പതാക ഉയര്‍ത്തി.
വി.ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ.കെ. വിനോദ് കുമാര്‍. കെ. അരവിന്ദാക്ഷന് നായര്‍, ടി.പി. വേണുഗോപാല്‍ , കെ.സി. മുരളി എന്നിവര്‍ സംസാരിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ദേവഗിരി ആശാകിരണ്‍ സ്കൂള്‍ സ്വാതന്ത്ര ദിനമാഘോഷിച്ചു.എ. സുനീഷ് ദേശീയ പതാക ഉയര്‍ത്തി. എം. മന്‍സൂര്‍, എം.പി. ഉണ്ണി എന്നിവര്‍ സംസാരിച്ചു.
കീഴ്പ്പയ്യൂര്‍ എയൂപി സ്കൂളില്‍ സ്വാതന്ത്ര്യ ദിനാ ഘോഷം അഡ്വ: വി.പി. രാമ ചന്ദ്രന് ഉദ്ഘാടനം ചെയ്തു
ചടങ്ങില്‍ എം.ടി. രാധാ കൃഷ്ണന് ,കെ സദാശിവന് ,പുതിയോട്ടില്‍ നസീര്‍, കെ.കെ ഇസ്മയില്‍ ,എന്നി വര് സംസാരിച്ചൂ.
പൂനൂര്: പൂനൂര് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ദണ്ഡിയാത്രയുടെ പുനരാവിഷ്കാരം ശ്രദ്ധേയമായി.
പ്രിന്സിപാള് റെന്നിജോര്ജിന്റെ അദ്ധ്യക്ഷതയില്‍ പ്രധാനാധ്യാപിക ഡെയ്സി സിറിയക് ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് അഷ്റഫ് സ്വാതന്ത്ര്യദിന സന്ദേശം നല്കി. എ.വി. മുഹമ്മദ് സ്വാഗതവും എം. എസ്. ഉന്മേഷ് നന്ദിയും പറഞ്ഞു.
നാദാപുരം: സ്വാതന്ത്ര്യ ദിനാഘോഷം പരിപാടി കളുടെ ഭാഗമായി ചെക്യാട് അരീക്കര കുന്ന് ബിഎസ്സ് എഫ് കേന്ദ്രത്തില്‍ കമാന്‍ഡര്‍ സുദേവ് നാഥ് പതാക ഉയര്‍ത്തി. വളയം സരസ്വതി വിദ്യാലയത്തല്‍ നടന്ന ആഘോഷ പരിപാടിയില്‍ ബിഎസ്സ്എഫ് കമാന്‍ഡര്‍ സുദേവ് നാഥ് പതാക ഉയര്‍ത്തി.ഹെഡ്മാസ്റ്റര് കുഞ്ഞിരാമന് മാസ്റ്റര്‍ ,കെ ഗംഗാധരന്,കെ. കുമാരന് എന്നിവര്‍ നേതൃത്വം നല്കി
ബാലുശ്ശേരി: ബാലുശ്ശേരി ആദര്‍ശ വിദ്യാപീഠത്തില്‍ ഡോ. എസ.് വിക്രമന് ദേശീയ പതാക ഉയര്‍ത്തി. മലയാളം ഗസ്റ്റ് ലക്ചറര്‍ ബിനിഷ പ്രതിജ്ഞ ചൊല്ലിക്കൊടു ത്തു. ഡോ. എ. മനോജ്കു മാര്‍ സ്വാഗതവും ഡോ. കെ. കെ സരള നന്ദിയും പറഞ്ഞു.
നന്മണ്ട കുമാരംപൊയില്‍ പൗരാവലിയുടെ നേതൃ ത്വത്തില്‍ നടന്ന പരിപാടി യില്‍ സി. രാഘവന്‍നമ്പ്യാര്‍ ദേശീയപതാക ഉയര്‍ത്തി. ബാലുശ്ശേരി ഗാന്ധിപാര്‍ക്കില്‍ സ്വാതന്ത്രസ മരസേനാനി ഗോപാലന്നായര് പതാക ഉയര്‍ത്തി. കെ.പി മനോജ് കുമാര്‍ സംസാരിച്ചു
മേപ്പയൂര്‍ ജിവിഎച്ച്എസ്എസ് എന്‍സിസി ആര്‍മി വിംഗിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു. അബ്ദുല്ലത്തീഫ്, സന്തോഷ്കുമാര്‍, ഷാരോണ്‍, സാനിയ, അശോക് എന്നിവര്‍ നേതൃത്വം നല്കി.
പേരാമ്പ്ര കല്ലോട് ബിജെപി ബൂത്ത്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഡോ. രാജന് കെ. അടിയോടി ദേശീയപതാക ഉയര്‍ത്തി.
നരിക്കുനി പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂളില്‍ സത്യന് ചാത്തങ്ങാടി അധ്യക്ഷത വഹിച്ചു.
ടി.കെ. ബാലന് ഉദ്ഘാടനം ചെയ്തു. നവചേതന കലാസാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി കൊന്നാടി ഷൈജു ഉദ്ഘാടനം ചെയ്തു. എം.അനില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: