കോഴിക്കോട്: കേരള എന്‍ജിഒ സംഘിന്റെ 37-ാം ജില്ലാ സമ്മേളനം ആഗസ്റ്റ് 19,20 തിയ്യതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. 19ന് വൈകിട്ട് 5 മണിക്ക് ഹോട്ടല്‍ നളന്ദയില്‍ നടക്കുന്ന ജില്ലാ കൗണ്‍സില്‍ എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാലാമണി ഉദഘാടനം ചെയ്യും. അഡ്വ. പി. ജയഭാനു മുഖ്യ പ്രഭാഷണം നടത്തും.
20 ന് രാവിലെ 10ന് ജില്ലാ പ്രസിഡന്റ് ടി. ദേവാനന്ദന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പി. പീതാംബരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. ദിനേശന് മുഖ്യ പ്രഭാഷണം നടത്തും. ബിഎം എസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്മ്മരാജന്, ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, എന്‍.ടിയു ജില്ലാ പ്രസിഡന്റ് ടി. ദേവദാസ്, കേരള മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റാഫ് സംഘ് സംസ്ഥാന ട്രഷറര്‍ പി. അനില്‍കുമാര്‍, കേരള വൈദ്യുതി മസ്ദൂര്‍ സംഘം ജില്ലാ സെക്രട്ടറി പി. ഗിരീഷ് കുമാര്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്, കെ.എസ്. ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി കെ.കെ. വിനയന് എന്നിവര്‍ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി എന്‍. ബിജു വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ പി.കെ. അനുജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.
ഉച്ചക്ക് 12 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ലോകം ഉറ്റുനോക്കുന്ന ഭാരതം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന അനുമോദന സഭ സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന് ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി, പ്ലസ്ടു, ജില്ലാ, സംസ്ഥാന കലാകായിക മത്സര വിജയികളെ അനുമോദിക്കും. ഉപഹാര സമര്‍പ്പണവും അനുമോദനവും ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന് നിര്‍വഹിക്കും.
ഉച്ചക്ക് 2.30ന് സംഘടനാ ദൃഡീകരണ-പ്രമേയ സമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.ടി സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന സെക്രട്ടറി വി.പി. വേണു പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: