കോഴിക്കോട്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പൊതുവിദ്യാഭ്യാസ ഹയര്‍ സെക്കന്ററി/ വിദ്യാഭ്യാസ വകുപ്പുകളും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്റിങ്ങ് (യു.പി.), പോസ്റ്റര്‍ (ഹൈസ്കൂള്‍), കാര്‍ട്ടൂണ്‍ (ഹയര്‍ സെക്കന്ററി), കഥാരചന, കവിതാരചന, പ്രൊജക്ടവതരണം എന്നിവയിലാണ് മത്സരങ്ങള്‍. യു.പി.വിഭാഗത്തിന് ‘മണ്ണിലെ ജീവന്’, ഹൈസ്കൂള്‍ വിഭാഗത്തില്‍ ‘മണ്ണ് സംരക്ഷിക്കാം’, ഹയര്‍ സെക്കന്ററിക്ക് ‘എന്റെ നാട്ടിലെ മണ്ണ്’ എന്നിങ്ങനെയാണ് പ്രൊജക്ടവതരണത്തിനുള്ള വിഷയങ്ങള്‍. ജില്ലാതല പ്രൊജക്ടവതരണത്തില് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള സ്കൂളുകള്‍ അതാത് വിഷയങ്ങള്ക്കനുസൃതമായി തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രൊജക്ടുകള്‍, വ്യക്തമായ വിലാസവും തയ്യാറാക്കിയ വിദ്യാര്‍ത്ഥികളുടെയും മേല്‍നോട്ടം നല്കിയ അധ്യാപകന്റെയും ഫോണ്‍ നമ്പരും പ്രഥമാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലും സഹിതം നവംബര്‍ അഞ്ചിന് മുമ്പാകെ അതാത് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്/ ഹയര്‍ സെക്കന്ററി റീജ്യയണല്‍ ഓഫീസര്‍ക്ക് അയക്കണം. മത്സരങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ംംം.സലൃമഹമയശീറശ്ലൃേെശ്യ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 8547148380
പ്രതികരിക്കാൻ ഇവിടെ എഴുതുക: