കോഴിക്കോട്: ആര്‍എസ്എസ് പ്രചാരകനായിരുന്ന കെ.പെരച്ചേട്ടന്‍ അനുസ്മരണത്തിന്റെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ സൗജന്യരക്തഗ്രൂപ്പ് നിര്ണ്ണയക്യാമ്പ് നടത്തി. മെഡിക്കല്‍കോളേജ് പരിസരത്ത് നടന്ന ചടങ്ങില്‍ കേസരി സഹപത്രാധിപര്‍ ടി.വിജയന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി മെഡിക്കല്‍കോളേജ് യൂണിറ്റ് വൈസ്പ്രസിഡന്റ് ശശിധരന് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പ്രമോദ് സ്വാഗതവും ഷിംജിത്ത് നന്ദിയും പറഞ്ഞു. മെഡിക്കല്‍കോളേജ് പരിസരം, മൂഴിക്കല്‍, വെള്ളിമാട്കുന്ന്, ഇരിങ്ങാടന്‍പള്ളി, കുരുവട്ടൂര്‍, പറമ്പില്‍ബസാര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: