കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് മോക്പോള്‍ നടത്തും. ആഗസ്റ്റ് 21ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിലാണ് മോക്പോള്‍ നടത്തുക. ത്രിതല തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. മോക് പോളിനു മുന്നോടിയായി 17 ന് കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ആലോചനാ യോഗം ചേരും.
സാധാരണ വോട്ടിങ് മെഷീനുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ഒരു കണ്ട്രോള് യൂണിറ്റ് വഴി വോട്ട് ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത. ഇതിനോട് ഘടിപ്പിച്ച മൂന്ന് ബാലറ്റ് യൂനിറ്റുകള്‍ വഴി ഒരേ സമയം മൂന്നിടങ്ങളിലേക്കും വോട്ട് ചെയ്യാം. മൂന്നു പഞ്ചായത്തുകളിലേക്കുമുള്ള വോട്ടുകള്‍ ഒരേ സമയം എണ്ണാനാവുമെന്ന സൗകര്യവും ഇതിലുണ്ട്. എടുത്തുമാറ്റാവുന്ന ഡിറ്റാച്ചബ്ള്‍ മെമ്മറി മോഡ്യൂളി(ഡി.എം.എം)ലാണ് വോട്ടുകള്‍ രേഖപ്പെടുക. കണ്ട്രോള് യൂണിറ്റുകള്‍ക്കു പകരം ഇവ മാത്രം ഊരിയെത്ത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക പെട്ടിയിലാക്കി സീല്‍ ചെയ്താണ് ട്രഷറികളില്‍ സൂക്ഷിക്കുക. ഒന്നിലധികം വോട്ടുകള്‍ ഒരു കണ്ട്രോള് യൂണിറ്റ് വഴി ചെയ്യാവുന്ന മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങള്‍ രാജ്യത്ത് തന്നെ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത, എ.ഡി.എം. ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ഇലക്ഷന് കെ. പ്രഭാവതി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ര് സുരേന്ദ്രന്. എന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: