കോഴിക്കോട്: ഗ്രീന്‍വ്യൂ ജൈവ കൃഷി പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ നഗരത്തില്‍ നാടന്‍ പച്ചക്കറി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, നാടന്‍ വിത്തുകള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയുടെ സ്ഥിരം വിപണന കേന്ദ്രം തുറക്കുന്നു.
സൗത്ത് ബീച്ചിന് സമീ പം ഹിമായത്ത് സ്കൂളിലേക്ക് ഉള്ള റോഡിലാണ് വിഷമില്ലാത്ത പച്ചക്കറികളുടെയും നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ വിപണനം ഗ്രീന്‍ വ്യൂ ആരംഭിക്കുന്നത്. നഗരവാസികള്‍ക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഗ്രീന്‍വ്യൂവിന്റെ ജൈവഭവനം 17ന് രാവിലെ 10.30ന് മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്യും.
വയനാട്ടിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ഗ്രീന്‍വ്യൂ തങ്ങളുടെ നാടന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും നാടന്‍ വിത്തുകളുടെയും വില്‍പ്പന കേന്ദ്രം തുറക്കുന്നത്.
നമ്മുടെ നാടന്‍ വിത്തുകളെ സംരക്ഷിച്ച് കൃഷിയിടങ്ങളില്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ നാടന്‍ വിത്തുകളുടെ വില്‍ പ്പനക്കായുള്ള പ്രത്യേക കൗണ്ടറും ഇവിടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.
ഇതോടൊപ്പം റസിഡന്‍സ് അസോസിയേഷനുകള്‍, സഹകരണബാങ്കുകള്‍, തുടങ്ങിയവയ്ക്ക് ആവശ്യമായ വേരുപിടിപ്പിച്ച പച്ചക്കറി തൈകള്‍, ഗ്രോ ബാഗിലെ പച്ചക്കറിതോട്ട നിര്‍മ്മാണം എന്നിവ ഓര്‍ഡര്‍ അനുസരിച്ച് നിര്‍മ്മിച്ചു നല്‍കും.
പാല് വിതരണവും പഴമയിലേക്ക് കൊണ്ടുപോകുന്ന പദ്ധതിക്ക് ഗ്രീന്‍വ്യൂ തുടക്കം കുറിക്കും. കവര്‍ പാലിനു പകരം കുപ്പിപ്പാല് എന്നതാണ് ഗ്രീന്‍വ്യൂവിന്റെ പാല് വിതരണ രീതി. ആഗസ്റ്റ് 17 മുതല്‍ ഗ്രീന്‍വ്യൂവിന്റെ കൗണ്ടറില്‍ എത്തി നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും പാല് ലഭിക്കുക. 50 ലിറ്ററില്‍ കൂടുതല്‍ സ്ഥിരമായി ആവശ്യമുള്ളവര്‍ക്ക് കോര്പ്പറേഷന് പരിധിയില്‍ വിലപ്പന കൗണ്ടര്‍ അനുവദിക്കും. ഏജന്‍സി എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.
പ്രത്യേക കൗണ്ടറുകളില്‍ പാല് വിതരണത്തിനായി എത്തിച്ചുകൊടുക്കുന്ന സംവിധാനവും ഗ്രീന്‍വ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ജൈവഭവനം പ്രവര്‍ത്തിക്കും. വിശദവിവരങ്ങള്‍ക്ക് 8281380070 നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: