കോഴിക്കോട്: യാത്രക്കാര്‍ക്ക് ഓട്ടോ സേവനം എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാന്‍ സഹായിക്കുന്ന ഏയ് ഓട്ടോ മൊബൈല്‍ ആപ്ലിക്കേഷനുമായി ജില്ലാ ഭരണകൂടം. സമീപത്തുള്ള ഓട്ടോറിക്ഷകള്‍ ഏതൊക്കെയെന്നറിയാനും മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന നമ്പറില്‍ ഡ്രൈവറെ വിളിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഏയ് ഓട്ടോ. മികച്ച ഓട്ടോറിക്ഷാ സേവനത്തിന് പേരെടുത്ത കോഴിക്കോട്ട് അത് കൂടുതല്‍ ജനസൗഹൃദവും സുരക്ഷിതവും ലാഭകരവുമാക്കുകയെന്ന ലക്ഷ്യമാണ് പുതിയ പദ്ധതിക്കു പിന്നില്‍. യാത്രക്കാര്‍ ആകെ ചെയ്യേണ്ടത് ഇന്റര്‍നെറ്റ് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഫോണിലെ പ്ലേസ്റ്റോറില്‍ നിന്ന് ഒല്യ അൗീേ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ്. ആപ്ലിക്കേഷന്‍ തുറന്നാലുടന്‍ സമീപത്ത് ലഭ്യമായ ഓട്ടോകളുടെ നമ്പറും ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളും സ്ക്രീനില്‍ തെളിയും. ഡ്രൈവറുടെ നമ്പറില്‍ വിളിച്ചാല്‍ മിനിട്ടുകള്‍ക്കകം ഓട്ടോ കണ്‍മുമ്പിലെത്തും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോകളുടെ വിവരങ്ങളാണ് മൊബൈലില്‍ തെളിയുക. ഇതിന് ഓട്ടോ ഡ്രൈവര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനില്‍ പാസ്വേഡ് ഉപയോഗിച്ച് സൈന്‍ അപ് ചെയ്ത ശേഷം പേര്, ഓട്ടോ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഓട്ടത്തിന് റെഡിയാണെങ്കില്‍ ആപ്ലിക്കേഷനിലെ പ്രത്യേക ബട്ടന് ഓണ്‍ ചെയ്താല്‍ മതി. വിശ്രമവേളകളില്‍ ഇത് ഓഫ് ചെയ്ത ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാവില്ല. ഓട്ടോ തൊഴിലാളി സംഘടനകള്‍ വഴിയാണ് ഡ്രൈവര്‍മാരെ രജിസ്റ്റര്‍ ചെയ്യിക്കുക. വാട്ട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ വര്‍ക്ക് ചെയ്യുന്ന ഏതാണ്ടെല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഏയ് ഓട്ടോ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.
ഓണത്തിനു മുന്നോടിയായി ഏയ് ഓട്ടോ പദ്ധതി ‘റിലീസ്’ ചെയ്യാനാവുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്താനും താല്പര്യമുള്ളവരെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും ആഗസ്ത് 18ന് ചൊവ്വാഴ്ച 11 മണിക്ക് പോലിസ് ക്ലബ്ബില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള ശില്പശാല നടക്കും. യൂനിയന്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാം.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വിവിധ യൂനിയന്‍ പ്രതിനിധികളായി യു സതീശന്, എ മമ്മത് കോയ, കെ.പി ഗോപാല കൃഷ്ണന്, ടി.വി അബൂബക്കര്‍ കോയ, പി.കെ സതീശന്, എം.വി ബൈജു, പി.കെ നാസര്‍, സുരേഷ് പി.വി, ബിജിത്ത്, ആപ്ലിക്കേഷന്‍ തയ്യാറാക്കിയ ടീമിലെ റഫ്ജിത്ത്, മുജീബ്, റിഫാസ്, ബിജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: