ന്യൂദല്‍ഹി: നാണയപ്പെരുപ്പം (വിലക്കയറ്റം) തുടര്‍ച്ചയായ ഒന്‍പതാം മാസവും താഴ്ന്ന നിലയില്‍. ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണിത്.മൊത്തവില സൂചികയടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂലൈയില്‍ മൈനസ് 4.05 ശതമാനമാണ്.
പച്ചക്കറി, ഇന്ധനം എന്നിവയുടെ വില കുറഞ്ഞതും ബാങ്കുകള്‍ വായ്പ്പ പലിശ കുറച്ചതുമാണ് നാണപ്പെരുപ്പം കുറച്ചു നിര്‍ത്തുന്ന ഒരു ഘടകം. ജൂണില്‍ ഇത് മൈനസ് 2.40 ആയിരുന്നു. 2014 നവംബര്‍ മുതല്‍ നാണയപ്പെരുപ്പം പൂജ്യത്തിലും താഴെ മൈനസിലായിരുന്നു.
2014 ജൂലൈയില്‍ നാണയപ്പെരുപ്പം അഥവാ വിലക്കയറ്റം 5.41 ശതമാനമായിരുന്നു. മോദി സര്‍ക്കാര്‍ വന്നതോടെ ഇത് കുറഞ്ഞു കുറഞ്ഞ് പൂജ്യത്തിനു താഴെയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: