കൊച്ചി: ഇന്ത്യയൊട്ടുക്കുമുള്ള സില്ക്കുല്പ്പാദകരെയും, പട്ടുസാരി നെയ്ത്തുകാരെയും, സഹകരണ സ്ഥാപനങ്ങളെയും അണിനിരത്തി ഹസ്തശില്പ്പി മൈസൂര്‍ സംഘടിപ്പിക്കുന്ന സില്‍ക്ക് പ്രദര്‍ശന വിപണന മേള”സില്‍ക്ക് ഇന്ത്യ 2015’’ കലൂര്‍ റിനൈ ഇവന്റ് ഹബ്ബില്‍ തുടങ്ങി.
വിവിധ സംസ്ഥാനങ്ങളിലെ അപുര്‍വ്വ സില്‍ക്ക് സാരികള്‍, ബാലുചുരി സാരികള്‍, എംബ്രോയ്ഡേഡ് ഡിസൈനര്‍ സില്‍ക്ക് സാരികള്‍, കാശ്മീര്‍ സില്‍ക്ക്, ബഗല്‍പൂര്‍ സാരികള്‍, രശ്മി പ്ലെയിന്‍ ബട്ടി സാരികളും ഡ്രസ്സ് മെറ്റീരിയലുകളും, കര്‍ണാടക സില്‍ക്ക് സാരികള്‍, മൈസൂര്‍ സില്‍ക്ക്, മഹേശ്വരി, കോട്ടാ സില്‍ക്ക്, ടെംപിള്‍ ബോര്‍ഡര്‍ ഉള്ള മള്‍ബറി സില്‍ക്ക്, മണിപ്പൂര്‍ സില്‍ക്ക്, കൊല്‍ക്കട്ടാ സില്‍ക്ക് സാരികള്‍, ബനാറസ്സ് ജാംധാനി, കൈത്തറി സാരികള്‍, ചന്ദേരി സില്‍ക്ക് എന്നിവയെല്ലാം പ്രദര്‍ശനത്തിനുണ്ട്. മേള 17 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: