കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് റീട്ടെയ്ല്‍ ജ്വല്ലറി രംഗത്തെ ലൈഫ്ടൈം പുരസ്കാരം. ആഭരണരംഗത്തെ മികവുറ്റ സംഭാവനകളും ഉപയോക്താക്കള്‍ക്കായി നടപ്പാക്കിയ നൂതന പരിപാടികളും കണക്കിലെടുത്താണ് അവാര്‍ഡ്. മുംബെയില്‍ നടന്ന ചടങ്ങില്‍ മക്കളായ രാജേഷ് കല്യാണരാമനും രമേഷ് കല്യാണരാമനുമൊപ്പം ടി.എസ്. കല്യാണരാമന് അവാര്‍ഡ് ഏറ്റുവാങ്ങി.
ബോളിവുഡ് നടി നേഹ ധൂപിയ, പൂനവാല ഗ്രൂപ്പ് ഓഫ് എന്‍ജിനീയറിംഗ് കമ്പനികളുടെ ഡയറക്ടറായ മിഷേല്‍ പൂനവാല, മ്യൂറലിസ്റ്റ് റൂബിള്‍ നാഗി, ചിത്രകാരനായ അനന്യ ബാനര്‍ജി, പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ വൈശാലി ബാനര്‍ജി, ജെഡബ്ല്യൂടി വൈസ് പ്രസിഡന്റും സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടറുമായ ഷാസിയ ഖാന്, ഇന്ത്യന്‍ സ്കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ (ഐസിഡിഐ) സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രാധ കപൂര്‍, റേഡിയോ സിറ്റി 91.1 എഫ്എം പ്രസിഡന്റും സിഒഒയുമായ ആഷിത് കുകിയന് എന്നിവരടങ്ങിയതായിരുന്നു ജൂറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: