കൊച്ചി: സിംഗപ്പൂരിലെ പാന്‍ പസഫിക്കില്‍ നടന്ന ആറാമത് സിഎംഒ ഏഷ്യ ഹെല്‍ത്ത്കെയര്‍ പുരസ്കാരചടങ്ങില്‍ ആസ്റ്റര്‍ മെഡ്സിറ്റി അഞ്ച് അവാര്‍ഡുകള്‍ സ്വന്തമാക്കി.
ആരോഗ്യപരിപാലനരംഗത്തെ ഗുണമേന്മയ്ക്കുള്ള അവാര്‍ഡ്, ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നൂതനപദ്ധതിക്കുള്ള അവാര്‍ഡ്, ‘ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഓഫ് ദ ഇയര്‍’ എന്നീ പുരസ്കാരങ്ങളാണ് ആസ്റ്റര്‍ സ്വന്തമാക്കിയത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. ആസാദ് മൂപ്പനാണ് ആരോഗ്യരംഗത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സംരംഭകനുള്ള അവാര്‍ഡ് ലഭിച്ചത്.
ആരോഗ്യമേഖലയില്‍ മികച്ച പ്രചാരണപരിപാടിക്കുള്ള അവാര്‍ഡ് ‘വീ വില്‍ ട്രീറ്റ് യു വെല്‍’ നേടി. സിഇഒ ഡോ. ഹരീഷ് പിള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
അടിയന്തരഘട്ടങ്ങളില്‍ അതിവേഗം വൈദ്യസഹായം എത്തിക്കുന്നതിനായി തുടക്കമിട്ട മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സേവനത്തിനാണ് മികച്ച ആരോഗ്യപദ്ധതിക്കുള്ള അവാര്‍ഡ് ലഭിച്ചത്. സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ നൂതന പദ്ധതിക്കുള്ള അവാര്‍ഡ് ‘ബില്‍ ബഡ്ഡി’ എന്ന പോര്‍ട്ടബിള്‍ ബില്ലിംഗ് സംവിധാനത്തിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: