ശാന്തന്‍പാറ : സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ശാന്തന്‍പാറ പോലീസ് സ്വീകരിച്ചിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നല്കിയ സിപിഎമ്മുകാര്‍ക്കെതിരെ സ്റ്റേഷന് ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ആസൂത്രിതമായി കലാപമുണ്ടാക്കാനാണ് വട്ടപ്പാറയിലെ സിപിഎം ക്രിമിനലുകള്‍ ശ്രമിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളിയില്‍ സുനില്‍, കാര്യമറ്റം രാജേഷ്, വെള്ളരുങ്ങാടും ചോല അനീഷ് എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ കേസിലെ മുഖ്യ പ്രതി സിപിഎം ജില്ലാ കമ്മറ്റിയംഗം വി.എന്‍ മോഹനനെ ചോദ്യം ചെയ്യാന്‍ പോലും ശാന്തന്‍പാറ പോലീസിന് കഴിഞ്ഞിട്ടില്ല. അക്രമത്തിന് നേതൃത്വം നല്കിയ ഒരു പ്രതിയെ പോലും പിടികൂടാനായില്ല എന്നതും പോലീസിന്റെ വീഴ്ചയാണ്. ശാന്തന്‍പാറ പോലീസ് സിപിഎമ്മുകാരുടെ താല്പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു. വട്ടപ്പാറയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. സംഘര്‍ഷം വ്യാപിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: