മുട്ടം : മുട്ടത്ത് വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം എസ്എഫ്ഐയുടേയും സിപിഎമ്മിന്റെയും കടുംപിടുത്തം മൂലം തീരുമാനമാകാതെ പിരിഞ്ഞു. മുട്ടം എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐയുടെ ധിക്കാരപരമായ നടപടി മൂലം മുട്ടം കഴിഞ്ഞ ദിവസങ്ങളായി സംഘര്‍ഷഭരിതമായിരുന്നു. മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത എസ്എഫ്ഐയുടെ നിലപാടാണ് സംഘര്‍ഷത്തിന് കാരണം. മറ്റുള്ളവര്‍ പതിക്കുന്ന പോസ്റ്ററും ചുവരെഴുത്തും നശിപ്പിക്കുക എന്നത് എസ്എഫ്ഐക്കാരുടെ സ്ഥിരം പരിപാടിയാണ്. റോഡില്‍ പ്രചരണത്തിന് വേണ്ടി എഴുതാതെ ഓരോരുത്തര്‍ക്കും പ്രത്യേകമായി ബോര്‍ഡുകള്‍ സ്ഥാപിച്ച് അതില്‍ എഴുതാന്‍ തയ്യാറാകണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നു. എസ്എഫ്ഐ ഒഴികെയുള്ള മറ്റുള്ളവര്‍ ഇതിനെ പിന്തുണച്ചു. എസ്എഫ്ഐയും സിപിഎമ്മും റോഡില്‍ എഴുതുന്നത് ഒഴിവാക്കാനാവില്ലായെന്ന നിലപാട് സ്വീകരിച്ചു. റോഡില്‍ എഴുതുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിക്കുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ എസ്്എഫ്ഐയ്ക്ക് താല്‍പ്പര്യമില്ല എന്നതാണ് ഈ നിലപാടിലൂടെ പുറത്തുവന്നത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത പോലീസ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ കക്ഷി നേതാക്കള്‍ക്കൊപ്പം സിഐ പയസ് ജോര്‍ജ്ജ്, ഔട്ട്പോസ്റ്റ് എസ്ഐ സുകു റ്റി.കെ, കാഞ്ഞാര്‍ എസ്ഐ ബിജു കെ.ആര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: