തിരുവനന്തപുരം: മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിദ്യാഭ്യാസത്തിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ബജറ്റില്‍ 32 കോടി രൂപ മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ മൈക്രോ ഫിനാന്‍സ് സ്കീമില്‍ മുന്നാക്ക കോര്പ്പറേഷന് വഴി 3 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്റെ വിദ്യാസമുന്നതിയുടെ ലോഗോ അനാച്ഛാദനവും സ്കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാസമുന്നതി ബ്രാന്റ് അംബാസിഡര്‍ക്കുള്ള ഉപഹാരം ഡോ രേണുരാജിന് മുഖ്യമന്ത്രി സമ്മാനിച്ചു. വിദ്യാസമുന്നതി ബിരുദ ബിരുദാനന്തരതല സ്കോളര്‍ഷിപ്പിന്റെ ഉദ്ഘാടനവും വിതരണവും ധനകാര്യമന്ത്രി കെ.എം. മാണിയും വിദ്യാസമുന്നതി ഹൈസ്കൂള്‍- ഹയര്‍ സെക്കന്ററിതല സ്കോളര്‍ഷിപ്പ് വിതരണം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും നിര്‍വ്വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: