തിരുവനന്തപുരം: റീട്ടെയില്‍ വ്യാപാരരംഗത്ത് സിസില്‍ ഗ്രൂപ്പിന്റെ സംരംഭമായ എന്റെ കട ചരിത്രമെഴുതുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. സിസില്‍ റീട്ടെയില്‍ മാനേജ്മെന്റിന്റെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുവാനും തദ്ദേശിയമായി നിര്‍മിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാനൊരുവിപണി എന്ന നിലയ്ക്കും എന്റെ കട വിപണിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും. ചെറുകിട ഉത്പാദകര്‍ക്ക് പ്രതീക്ഷ നല്കുന്ന എന്റെ കട രാജ്യത്തെ ആഭ്യന്തരഉത്പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേറ്റ് ഓഫീസിലെ കണ്ട്രോള് റൂമുകളും ഡിജിറ്റല്‍ സംവിധാനങ്ങളും അദ്ദേഹം നിരീക്ഷിച്ചു.
ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷും ഒപ്പമുണ്ടായിരുന്നു. സിസില്‍ എംഡി സാബുകുമാര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ അശോക് കുമാര്‍, മനോജ്കുമാര്‍, സഹര്ഷന്, കിഷോ ര്കുമാര് എന്നിവര്‍ ചേര്‍ന്ന് വി. മുരളീധരനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: