തിരുവനന്തപുരം: ഓപ്പറേഷന് അനന്തയുമായി ബന്ധപ്പെട്ട് നഗരത്തില്‍ നടത്തിവരുന്ന ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ ഓണത്തിനുമുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലിയുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓടകളിലെ തടസങ്ങള്‍ ഉടന്മാറ്റി റോഡുകള്‍ സഞ്ചാരയോഗ്യമാക്കും. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുവാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. കിഴക്കേകോട്ടയിലെ റോഡ് ടാറിംഗ് 21 നുമുമ്പ് നടത്തും. പഴവങ്ങാടി, അട്ടക്കുളങ്ങര ബൈപ്പാസ് റോഡ്, ചാല മുതലായ സ്ഥലങ്ങളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കി ഓണത്തിനുമുമ്പ് പൂര്‍ത്തിയാക്കും. വഞ്ചിയൂര്‍ കോടതിക്കുസമീപം പുരോഗമിക്കുന്ന ബോക്സ് കള്‍വര്‍ട്ട് നിര്‍മാണം സപ്തംബര്‍ 15 നകം തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവയുടെ പുരോഗതി നേരില്‍ക്കണ്ട് വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാനും മന്ത്രിസഭാ ഉപസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നിര്‍ദ്ദേശം നല്കി.
ഓണത്തിരക്ക് കണക്കിലെടുത്ത് റോഡുകളിലെ തടസങ്ങള്‍ അടിയന്തരമായി മാറ്റുവാന്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ കളക്ടര്‍ ബിജുപ്രഭാകര്‍, കെഎസ്യുഡിപി പ്രോജക്ട് ഡയറക്ടര്‍ ഗിരിജ, സബ്കളക്ടര്‍ ഡോ. കാര്ത്തികേയന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: