തിരുവനന്തപുരം: നിയമം പാലിക്കാനാണ് ജനം കോടതി കയറുന്നതെങ്കില്‍ സര്‍ക്കാര്‍ നിയമം ലംഘിക്കാനാണ് കോടതിയെ സമീപിക്കുന്നതെന്ന് സുഗതകുമാരി. കേരളം മുഴുവന്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ക്കും വീതിച്ചു നല്‍കാനുള്ളതല്ല വനം. പ്രകൃതി സംരക്ഷണത്തിന് കേരളം ഭാരതത്തിന് മാതൃകയാകണം. ഇതിനായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. കേരള പരിസ്ഥിതി ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നെല്‍വയല്‍ വനം സംരക്ഷണം അതിവേഗം പിന്നോട്ട് എന്ന പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ചായത്തോട്ടം, റബര്‍ എന്നിവ വച്ച് പിടിപ്പിച്ചിരിക്കുന്നത് കാട് വെട്ടിതെളിച്ചാണെന്നതില് സംശയമില്ലെന്ന് ജൈവവൈവിധ്യബോര്‍ഡ് മുന്‍ചെയര്‍മാന്‍ ഡോ വി.എസ്. വിജയന് പറഞ്ഞു. വനസംരക്ഷണം അതിവേഗം പിന്നോട്ട് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികള്‍ തോടായി മാറിയിരിക്കുന്നു. ഇടുക്കിരൂപത ഗാഡ്ഗില്റിപ്പോ ര്ട്ടിനെതിരെ ഇടയലേഖനം വായിച്ചു. തുടര്‍ന്ന് വന്ന കസ്തൂരി രംഗന് കമ്മിറ്റിക്ക് ഇഎസ്എ എന്നാല്‍ എന്തെന്ന് മനസിലായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: