വര്‍ക്കല: കര്‍ക്കടക വാവിനോടനുബന്ധിച്ച് സേവാഭാരതിയുടെയും വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രി സെക്രട്ടറി സ്വാമി അമേയാനന്ദ നിര്‍വഹിച്ചു.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കൈലാസം സുരേഷ്, താലൂക്ക് കാര്യവാഹ് അനില്‍, ബജ്റംഗദള്‍ ജില്ലാ സംയോജക് ജനാര്‍ദ്ദനപുരം മണികണ്ഠന്, വിഎച്ച്പി ജില്ലാ സെക്രട്ടറി ഗോപീകൃഷ്ണന്, ജോയിന്റ് സെക്രട്ടറി വില്ലിക്കടവ് സുനില്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്, ബിഎംഎസ് മേഖല പ്രസിഡന്റ് രാജീവ് ശര്‍മ്മ, പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശാസ്താക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ബോര്‍ഡ് സ്കൂളിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. വാവു ബലിയോടനുബന്ധിച്ച് സേവാഭാരതിയുടെ നേതൃത്വത്തില്‍ സൗജന്യ ചുക്ക് കാപ്പി വിതരണം, ആംബുലന്‍സ് സര്‍വീസ് എന്നിവയും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: