അത്തോളി: ഇരുവൃക്കകളും തകരാറിലായി ഗുരുതരാ വസ്ഥയിലായ വീട്ടമ്മ സുമനസ്സുകളുടെ കാരുണ്യം തേടുന്നു.ചീക്കിലോട് നമ്പ്യാറമ്പത്ത് ലക്ഷം വീട് കോളനിയിലെ ഷീബയ്ക്കാണ് ഡയാലിസിസിനും വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയക്കുമായി വന്‍തുക ചെലവുവരുന്നത്. ഷീബ യ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറി യിച്ചിട്ടുള്ളത്. ശാസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാകാതെ ബുന്ധിമുട്ടുകയാണ് ഷീബയും കുടുംബവും. മൂന്നു മക്കളുടെ അമ്മയാണ് ഷീബ. ശില്പിയായ ഭര്‍ത്താവ് പ്രദീപനും ഹൃദയസംബന്ധമായ രോഗത്താല്‍ ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്. ഷീബയുടെ ചികിത്സയ്ക്കായി ചീക്കിലോട്ട് വാര്ഡ്മെമ്പര് ഇ. കെ .സുധ അധ്യക്ഷയും കെ.വി .വേലായുധന് കണ്‍വീനറുമായി സഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് .സമിതി നന്മണ്ട ഗ്രാമീണ്‍ബാങ്ക് ശാഖയില്‍ തുടങ്ങിയ 40642101032954 നമ്പര്‍ അക്കൗണ്ടിലേക്കോ ജനറല്‍ കണ്‍വീനര്‍ ,ഷീബചികിത്സാ സഹായസമിതി ,ചീക്കിലോട് പി. ഒ ,അത്തോളി വഴി ,കോഴിക്കോട് 673315 എന്നവിലാ സത്തിലോ സഹായം എത്തിക്കണമെന്ന് സമിതി അറിയിച്ചു .ഫോണ്‍ :9745521806
പ്രതികരിക്കാൻ ഇവിടെ എഴുതുക: