കോഴിക്കോട്: കോഴിക്കോട് കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നീര പ്ലാന്റ് ഉദ്ഘാടനം 17ന് മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വഹിക്കും. സ്നേഹാഞ്ജലി ഓഡി റ്റോറിയത്തില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ വെളിച്ചെണ്ണ ലോഞ്ചിങ് എ.കെ. ശശീന്ദ്രന് എംഎല്‍എയും പദ്ധതി രൂപ രേഖ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയും നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു. നീര സോഫ്റ്റ് ഡ്രിങ്ക്, നീരഹണി, നീര അപ്പം, നീര ഹലുവ തുടങ്ങിയവയും കോഴി ക്കോട് കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. കേരളത്തിലെ ഉല്പാദക കമ്പനികളില്‍ നീര പ്രോസസ്സ് ചെയ്ത് വിപണിയിലിറക്കിയ ആദ്യ കമ്പനിയുമാണിത്. കമ്പനിയുടെ കീഴില്‍ 13 ഉല്പാദക ഫെഡറേഷനുകളും 225 ഉല്പ്പാ ദക സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കര്ഷകന് നേരിട്ട് നീര ചെത്താനുള്ള സൗകര്യ മൊരുക്കാനായി കുറിയ ഇനം തെങ്ങിന് തൈകള്‍ വ്യാപിക്കുകയെന്ന ഉദ്ദേശത്തോടെ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം തെങ്ങിന്‍തൈകള്‍ ഉല്പാദിപ്പിക്കാനുള്ള നഴ്സറികള്‍ സ്ഥാപിക്കുമെന്നും ഭാരവാ ഹികള്‍ അറിയിച്ചു. കോഴിക്കോട് കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് പി. പ്രദീപ്കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി.കെ. സൗമീന്ദ്രന്‍, സിഇഒ എന്‍. വൃന്ദ, ഡയറക്ടര്‍മാരായ ടി. കൃഷ്ണന്, കെ.എ മോഹനന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: