കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിന് കീഴിലുള്ള മറൈന്‍ പ്രൊഡ്ക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി കേരളത്തിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഖില കേരള ക്വിസ്-മറൈന്‍ ക്വസ്റ്റ് മൂന്നാം എഡിഷന് കേരളത്തില്‍ നാല് മേഖലകളിലായി നടത്തും.
മലബാര്‍ മേഖല മത്സരം 18ന് രാവിലെ 9.30ന് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടക്കും. ഒരു സ്കൂളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന എത്ര ടീമുകള്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. രജിസ്ട്രേഷന് ഫീസ് ഇല്ല.
സമുദ്ര വിജ്ഞാനം, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. നാല്‍പ്പത് ചോദ്യങ്ങളടങ്ങുന്ന മേഖല മല്‍സരത്തില്‍ നിന്നും വിജയിക്കുന്ന രണ്ട് ടീമുകള്‍ക്ക് 24 ന് കൊച്ചിയില്‍ നടക്കുന്ന മെഗാ ഫൈനലില്‍ പങ്കെടുക്കാം.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. ക്വിസ് കേരളയാണ് മല്‍സരങ്ങള്‍ നയിക്കുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9895316264, 9567285281.
പ്രതികരിക്കാൻ ഇവിടെ എഴുതുക: