കോഴിക്കോട്: വെസ്റ്റ്ഹില്‍ എന്‍സിസി പരിശീലന ക്യാമ്പില്‍ വെച്ച് എന്‍സിസി കേഡറ്റ് ധനുഷ്കൃഷ്ണ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എബിവിപി ജില്ലാ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷവും സമാനരീതിയിലുള്ള സംഭവം പരിശീലന ക്യാമ്പില്‍ ഉണ്ടായിട്ടുണ്ട്. ധനുഷ് കൃഷ്ണയുടെ മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ധനുഷിന്റെ നിര്യാണത്തില്‍ ജില്ലാ സമിതി യോഗം അനുശോചിച്ചു. യോഗത്തില്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ. ജിഷ്ണു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: