കോഴിക്കോട്: ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ ഇന്ന് പിതൃപ്രീതിക്കായി ബലിതര്‍പ്പണം നടത്തും.
വരക്കല്‍ കടപ്പുറത്ത് വരക്കല്‍ ക്ഷേത്രം, ശ്രീകണ്‌ഠേശ്വരക്ഷേത്രം, ഹിന്ദുഐക്യവേദി എന്നീ സംഘടനകള്‍ സംയുക്തമായാണ് ബലിതര്‍പ്പണം നടത്തുന്നത്. ഇവിടെ ഇന്നലെ വൈകീട്ട് തന്നെ ബലിതര്‍പ്പണം ആരംഭിച്ചു. ഇന്ന് രാവിലെ 10 വരെ ബലിതര്‍പ്പണം തുടരും.
വരക്കല്‍ ക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നീ കൗണ്ടറുകളില്‍ തിലഹോമം ശീട്ടാക്കുന്നതിനുള്ള സൗ കര്യം ഉണ്ട്.
കോവൂര്‍ ശ്രീ വിഷ്ണുക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമുതല്‍ ബലിതര്‍പ്പണം നടക്കും.
പയ്യോളി: പയ്യോളി ദീനദയാല്‍ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി കടപ്പുറത്ത് ബലി തര്‍പ്പണം നടക്കും. കാലത്ത് ആറ് മണിക്ക് ആരംഭിക്കും.
പന്തീരാങ്കാവ്: സേവാഭാരതി മണക്കടവിന്റെ ആഭിമുഖ്യത്തില്‍ ചാലിയാറില്‍ മണക്കടവ് തീര്‍ത്ഥതീരത്ത് വെച്ച് 14 ന് പുലര്‍ച്ചെ 4 മണി മുതല്‍ വാവുബലി തര്‍പ്പണം നടത്തും. ശ്രേഷ്ഠാചാരസഭയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. പി.എം. വാസു, കെ.വി. അരവിന്ദന്‍, ആനന്ദന്‍ മണക്കടവ് എന്നിവരാണ് നേതൃത്വം നല്‍കുക.
കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ സെന്റിനറി ഹാളില്‍ ഇന്ന് പുലര്‍ച്ചെ 5 മണി മുതല്‍ബലിതര്‍പ്പണം നടത്തും.
കടലുണ്ടി:കടലുണ്ടി വാക്കടവ് കടപ്പുറത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മുതല്‍ ബലിതര്‍പ്പണം നടക്കും.
പെരുവണ്ണാമുഴി: അഗസ്ത്യമല ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി ഇന്ന് പുലര്‍ച്ചെ അഞ്ചു മുതല്‍ ബലികര്‍മ്മങ്ങള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: