തൊടുപുഴ : കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 4.30 മുതല്‍ ബലിതര്‍പ്പണത്തിന് വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ക്ഷേത്രത്തില്‍ വാവ് പ്രമാണിച്ച് പിതൃമോക്ഷത്തിനായി നമസ്കാരം, കൂട്ടനമസ്കാരം, തിലഹവനം, ബ്രാഹ്മണര്‍ക്ക് വസ്ത്രവും ദക്ഷിണയും നല്കി കാല്‍കഴുകിച്ച് ഊട്ട് എന്നിവ നടക്കും. ക്ഷേത്രകടവിലാണ് ബലിതര്‍പ്പണങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്.
കലൂര്‍ : കലൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 5.30 മുതല്‍ ബലിതര്‍പ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും.
ചേറ്റുകുഴി: ശൂലപ്പാറ ശ്രീമഹാദേവക്ഷേത്രത്തില്‍ ആഗസ്റ്റ് പതിനാല് രാവിലെ ആറുമുതല്‍ കര്‍ക്കിടക വാവുബലി നടക്കും. പിതൃതര്‍പ്പണം, പിതൃപൂജ, സായൂജ്യപൂജ, മഹാഗണപതിപൂജ, വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും
പുറപ്പുഴ : ശ്രീദേവി വിലാസം വെള്ളാള ഉപസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ ഉപസഭ മന്ദിരത്തിന് സമീപം താഴത്തുമഠം സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ പിതൃതര്‍പ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും.
വെങ്ങല്ലൂര്‍ : ചെറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 5ന് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. മഹാവിഷ്ണുപൂജ, തിലഹവനം, പിതൃകര്‍മ്മം എന്നിവയ്ക്ക വൈയ്ക്കം ബെന്നി ശാന്തികള്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: