നൂറ് പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
തൊടുപുഴ : സ്റ്റേറ്റ് ബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തൊടുപുഴ സി.ഐ ജില്‍സണ്‍ മാത്യു ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് അനുമതിയില്ലാതെ നൂറോളം പേര് തൊടുപുഴ സ്റ്റേറ്റ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയത് . മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തി. ഇതിനിടെയാണ് സി.ഐ, അഡീഷണല്‍ എസ്.ഐ ആന്റണിക്കും മറ്റ് രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റത്. കണ്ടാലറിയാവുന്ന നൂറ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സി.ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: