പിടിയിലായവരില്‍ പാലായിലെ കഞ്ചാവ് മാഫിയ തലവന്‍ മാക്കാന് ബിജോയിയും
വണ്ടിപ്പെരിയാര്‍ : ചെക്ക് പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച നാലര കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. തമിഴ്നാട് കമ്പം സ്വദേശികളായ മഹേന്ദ്രന് (35), അരശന് (34), പാല പൈക സ്വദേശി ബിജോയി (31) എന്നിവരെയാണ് പിടികൂടിയത്. പാല കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രമുഖയാളാണ് ബിജോയി എന്നു വിളിക്കുന്ന മാക്കാന് ബിജോയി. ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് പ്രതികള്‍ എക്സൈസ് സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് പിടിയിലായ മാക്കാന് ബിജോയി. വണ്ടിപ്പെരിയാര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സി.കെ സുനില്‍രാജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അരുണ്‍ കുമാര്‍, സേവ്യര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റോയിച്ചന്, അന്‍സാര്‍, സതീഷ് കുമാര്‍, രവി, അനീഷ്, ജോബി, അരുണ്‍, ജോബി, ഡ്രൈവര്‍ സുമേഷ് എന്നിവര്‍ പങ്കെടുത്തു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: