ആലപ്പുഴ: വിദേശ വ്യാപാരത്തിലേക്ക് യുവസംരംഭകരെ ആകര്‍ഷിക്കുന്നതിനായി കൊച്ചിയിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ ഓഫീസും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ചേര്‍ന്ന് ശില്പശാല നടത്തി. കേന്ദ്ര വാണിജ്യ വകുപ്പിന്റെ നിര്യത് ബന്ധു പദ്ധതിയുടെ പശ്ചാത്തലത്തിലാണ് യുവസംരംഭകര്‍ക്കായി ശില്പശാല നടത്തിയത്.
വിദേശ വ്യാപാര ജോയിന്റ് ഡയറക്ടര്‍ ആര്. മുത്തുരാജ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോണ്‍ ചാക്കോ, വില്യം ഗുഡേക്കര്‍ കമ്പനി എംഡി വിവേക് വേണുഗോപാല്‍, ഇസിജിസി സീനിയര്‍ മാനേജര്‍ മോഹന്‍ നായര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ മുഹമ്മദ് കുഞ്ഞ്, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ദേബാശിസ് പോള്‍, ഫിക്കി കോ- ചെയര്മാന് ദീപക് എല്‍. അശ്വനി, എസ്ബിഐ ചീഫ് മാനേജര്‍ പ്രദീപ് ആര്. ചന്ദ്രന്, എസ്ബിഐ അസി. ജനറല്‍ മാനേജര്‍ ഷാഹുല്‍ ഹമീദ്, ട്രഷറി മാനേജ്മെന്റ് യൂണിറ്റ് മാനേജര്‍ സാംകുമാര്‍, ഫിക്കി സംസ്ഥാന കൗണ്‍സില്‍ ഹെഡ് സാവിയോ മാത്യു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രസംഗിച്ചു.
സംസ്ഥാനത്തെ രണ്ടാമത്തെ ശില്പശാലയാണ് ആലപ്പുഴയില്‍ നടന്നത്. യുവ വ്യവസായികള്‍ക്ക് വിദേശ വ്യാപാര മേഖലയില്‍ കടന്നുവരുന്നതു സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങളും കാഴ്ചപ്പാടുകളും പകര്‍ന്നു നല്‍കുന്നതിന് ശില്പശാലയ്ക്ക് കഴിഞ്ഞു. വിദേശ വ്യാപാര നയം, കസ്റ്റംസ് നിയമങ്ങള്‍, പ്രമുഖ വിദേശ വ്യാപാര വ്യവസായികളുടെ അനുഭവങ്ങള്‍ തുടങ്ങിയവ ശില്പശാലയില് പങ്കെടുത്തവരുമായി പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: