മുംബൈ: രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞ് രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. ഡോളറിന് 65 രൂപയാണ് വില. ചൈന കറന്‍സി മൂല്യം കുറച്ചതോടെ ആഗോളവിപണിയില്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
2013 സെപ്തംബറിന് ശേഷം രൂപയ്ക്കുണ്ടാകുന്ന ഏറ്റവും താഴ്ന്ന മൂല്യമാണിത്. ചൈനീസ് കേന്ദ്ര ബാങ്ക് യുവാന്റെ വിനിമയ മൂല്യം ഇന്നലെ 1.6 ശതമായി കുറച്ചിരുന്നു.
ചൈനയില്‍ ഡോളറിന് 6.45 യുവാന്‍ ആയും രാജ്യാന്തര വിപണിയില്‍ ഡോളറിന് 6.6 യുവാന്‍ ആയും ഇന്നലെ മൂല്യം താഴ്ന്നു.
2011നു ശേഷം യുവാന്റെ ഏറ്റവും താഴ്ന്ന നിലയാണിത്. ചൈനയുടെ കയറ്റുമതി ഉല്പന്നങ്ങള് ആഗോള വിപണിയില്‍ കൂടുതല്‍ ആകര്ഷകമാകുമെന്നതാണ് ‘യുവാന്റെ’ മൂല്യം നാലു ശതമാനത്തോളം ഇടിഞ്ഞതിന്റെ മുഖ്യ ഫലം. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കയറ്റുമതി വ്യവസായത്തിനു തിരിച്ചടിയാകും.
പല രാജ്യങ്ങളും ഇതേ ഭീഷണി നേരിടാന്‍ സ്വന്തം കറന്‍സിയുടെ മൂല്യം കുറയ്ക്കാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്.
അതേസമയം ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ കറന്സിയെന്നതും വിപണിയില്‍ എണ്ണവില താഴ്ന്ന നിലയില്‍ തുടരുന്നതും രൂപയ്ക്ക് താരതമ്യേന സുരക്ഷിതമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: