മാനന്തവാടി : മാനന്തവാടിയിലെ സിപിഎം-സിപിഐ പോര് മറനീക്കിപുറത്തേക്ക്. സിപിഐയില്‍ നിന്നും പ്രവ ര്‍ ത്തകര്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നതോടെയാണ് ഇ രുപാര്‍ട്ടികളുംതമ്മില്‍ അ സ്വാരാസ്യങ്ങള്‍ ഉടലെടുത്തത്. കഴിഞ്ഞദിവസം സിപി ഐ നടത്തിയ മാര്‍ച്ചില്‍ സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി ഏരിയാസെക്രട്ടറി കെ.എം.വര്‍ക്കി തുറന്നടിച്ചതോടെ ഇരുപാര്‍ട്ടികളുംതമ്മില്‍ വാഗ്വാദങ്ങള്‍ക്ക് തുടക്കമായി.
സിപിഐ അംഗമായിരുന്ന ക്ഷീരസംഘം ഡയറക്ടര്‍ കെ.എഫ്.തോമസ് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ ന്നിരുന്നു. എന്നാല്‍ ഡയറക്ട ര്‍സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐ തോ മസിന്റെ വസതിയിലേക്ക് മാര്‍ച്ചും നടത്തി. മാര്‍ച്ചിന്റെ ഉദ്ഘാടകനായ സിപിഐ ജില്ലാ കൗണ്‍സിലംഗം ഇ.ജെ.ബാ ബു നിഷിദ്ധമായ ഭാഷയിലാ ണ് അന്ന് സിപിഎമ്മിനെ വിമ ര്‍ശിച്ചത്. ഒരുമിച്ചുനിന്നാല്‍ എല്ലാവര്‍ക്കും നല്ലതെന്ന് താക്കീതും നല്‍കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
എന്നാല്‍ സിപിഐയുടെ ഇത്തരം ആരോപണങ്ങള്‍ പാടെ തള്ളി സിപിഎം ഏരിയാസെക്രട്ടറിയും രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിപിഐ അംഗമെന്ന നി ലയിലല്ല ക്ഷീരകര്‍ഷക മുന്ന ണിയുടെ പേരിലാണ് തോ മസ് മത്സരിച്ചതെന്നും മുന്നണി മര്യാദക ള്‍ കണക്കിലെടുത്ത് ഒതുങ്ങുന്നതായിരിക്കും സിപിഐ ക്ക് നല്ലതെന്നും ഏരിയാ സെക്രട്ടറി തുറന്നടിച്ചു. ഏത് പ്രശ്‌നത്തിലായാലും ഇത്തരം വാഗ്വാദങ്ങള്‍ ഇല്ലാതാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: