ബത്തേരി :ചരിത്ര പ്രസിദ്ധമായ മൂലങ്കാവ് വിഷ്ണുഗിരി ക്ഷേത്രത്തെ വനാതിര്‍ത്തിക്ക് ഉളളില്പെടുത്തി കിടങ്ങു നിര്‍മ്മിക്കാനുളള വനംവകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്നും പ്രദേശവാസികളെ വന്യജീവിശല്ല്യത്തില് നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ടും ഭാരതീയ ജനതാപാര്‍ട്ടിയുടെ നേത്യത്വത്തില്‍ നടത്തിയ ജനകീയസമരം പാര്‍ട്ടി ജില്ലാപ്രസിഡണ്ട് സദാനന്ദന് ഉദ്ഘാടനം ചെയ്തു. ഇവിടെ നിലനിന്നിരുന്ന സമ്പന്നമായ ജൈന സംസ്ക്യതിയുടെ ചരിത്രശേഷിപ്പാണ് വിഷ്ണുഗിരി ക്ഷേത്രമെന്ന് ആധുനിക കേരളത്തിന്റെ ചരിത്ര രചനക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ രേഖാലക്ഷ്യങ്ങളിലൊന്നായ മൂലങ്കാവ് ശിലാശാസനം തെളിവുനല്‍കുന്നുണ്ട്. പോയകാലത്തിന്റെ പൗരാണിക മുദ്രകളേറെയുളള ഈ ദേവസ്ഥാനം വനത്തിന്റെ ഭാഗമാക്കാനുളള ശ്രമം, ഇത് നശിപ്പിക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കെ.പി.മധു അദ്ധ്യക്ഷനായി. ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.മോഹനന്, സി.ആര്.ഷാജി,പ്രേമാനന്ദന്, പി.ആര്.ലക്ഷമണന്, സുരേന്ദ്രന്, ഉദയകുമാര്‍, ഉണ്ണിക്യഷ്ണന്, പ്രശാന്ത് മലവയല്‍ തുടങ്ങിയവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: