തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്ക രൂപത സമിതി ഉയര്‍ത്തുന്ന വസ്തുതകള്‍ ബാലിശവും അടിസ്ഥാന രഹിതവുമാണെന്ന് കേരള തീരദേശ വികസന ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിക്ക് തടസം നില്ക്കുന്ന വികസന വിരോധികള്‍ക്കെതിരെ ശക്തമായ സമരമുഖം തുറക്കുമെന്നും അവര്‍ അറിയിച്ചു.
പദ്ധതിയിലൂടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് കണ്ടെത്തിയിട്ടുള്ളത് 250-ഓളം കക്ക തൊഴിലാളികള്‍ക്കും 75 ഓളം കമ്പവല തൊഴിലാളികള്‍ക്കും നിര്‍മാണ വേളയില്‍ തൊഴിലിന് തടസം നേരിടുന്നത് സമീപ തീരത്തെ രണ്ടായിരത്തോളം മത്സ്യതൊഴിലാളികള്ക്കുമായിരിക്കുമെന്ന്വിദഗ്ധ പഠനത്തിലൂടെയും സര്‍വേയിലൂടെയും പാരിസ്ഥിതിക പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കായി ഏഴ് കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് പദ്ധതി ആരംഭിക്കും മുമ്പേ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 128 കോടിയുടെ പ്രാദേശിക വികസന പാക്കേജും ഉണ്ട്.
ഇതേക്കുറിച്ച് വ്യക്തമായി അറിയാവുന്ന രൂപത രാഷ്ട്രീയ സമിതി നേതാക്കള്‍ ഇക്കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചാണ് ഇടയലേഖനത്തിലൂടെ ജനങ്ങളില്‍ തെറ്റിദ്ധാരണയും ഭീതിയും പരത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അഴിച്ചുവിട്ടത്. പദ്ധതി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളുടെ വിദേശ ബന്ധവും സാമ്പത്തിക സ്രോതസ്സും അന്വേഷണ വിധേയമാക്കണമെന്നും സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ വേളി വര്‍ഗീസ്, അഡ്വ. ലെഡ്ഗര്‍ ബാവ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: