വര്‍ക്കല: പിതൃ തര്‍പ്പണത്തിന് ലക്ഷക്കണക്കിന്പേര്‍ എത്തുന്ന വര്‍ക്കലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ വര്‍ക്കല കഹാര്‍ എംഎല്‍എയും നഗരസഭാ ചെയര്‍മാനും ഭക്തജനങ്ങളെ ബോധിപ്പിക്കുകയാണെന്ന് ബിജെപി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബലിതര്‍പ്പണം കഴിഞ്ഞ് തിലഹവനവും മറ്റ് പൂജകള്‍ക്കുമായി ക്ഷേത്രത്തില്‍ കയറണമെങ്കില്‍ കുളി കഴിഞ്ഞതിനുശേഷമേ പാടുള്ളൂ. പത്മതീര്‍ത്ഥകുളം നവീകരണം പാതിവഴിയിലായതോടെ ഭക്തജനങ്ങള്‍ക്ക് കുളിക്കാന്‍ കഴിയില്ല. കര്‍ക്കടക വാവിന് മുമ്പ് നവീകരണത്തിന്റെ പേരില്‍ ചക്രതീര്ത്ഥകുളം വറ്റിച്ചത് ഭക്തജനങ്ങളുടെ വിശ്വസത്തെ തകിടം മറിക്കാനാണെന്നു ബിജെപി ഭാരവാഹികള്‍ ആരോപിച്ചു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് കുളിക്കുന്നതിനായി കുളത്തിന് സമീപം ഷവറുകളും ചെറിയ പാത്രകുളത്തില് വെള്ളവും നിറക്കും. അതില്‍നിന്നും കുളിക്കണം എന്നാണ് ബന്ധപ്പെട്ട ഉദേ്യാഗസ്ഥന്മാരുടെ നിര്‍ദ്ദേശം. കര്‍ക്കടകവാവിനു മുന്‍പ് ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിന് സമീപത്തെ പെരുങ്കുളം ഉപയോഗയോഗ്യമാക്കി ഭക്തജനങ്ങള്‍ക്ക് കുളിക്കാന്‍വേണ്ടി സൗകര്യം ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കല എംഎല്‍എക്കും നഗരസഭയെ ചെയര്‍മാനും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 9മുതല്‍ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുങ്കുളം നവീകരിക്കുമെന്നും മണ്ഡലം പ്രസിഡന്റ് കോവിലകം മണികണ്ഠന് പറഞ്ഞു. നവീകരിക്കും എന്ന് പറഞ്ഞ പാപനാശം തീരത്തിനോട് ചേര്‍ന്ന റോഡുകളുടെ പണിപോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഈ റോഡുകളില്‍ മെറ്റല്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക്പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വാര്‍ത്താസമ്മേനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്, മണ്ഡലം പ്രസിഡന്റ് കോവിലകം മണികണ്ഠന്, വൈസ് പ്രസിഡന്റ് വില്ലിക്കടവ് സുനില്‍, തച്ചോട് സുധീര്‍, ജനറല്‍ സെക്രട്ടറി മടവൂര്‍ സന്തോഷ്, വര്‍ക്കല സജയന്, ജി.കെ. ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: