വൈകിട്ട് 4.30ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്. രതീശന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
തൊടുപുഴ : തൊടുപുഴ ഗണേശോത്സവ ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഗണേശോത്സവത്തിന് ഇന്ന് തൊടുപുഴയില്‍ തിരിതെളിയും. 19 വരെയാണ് ആഘോഷ പരിപാടികള്‍. വൈകിട്ട് 4.30ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്. രതീശന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തും. ഗണേശോത്സവ ആഘോഷ സമിതി പ്രസിഡന്റ് ആര്. രമേശ് അദ്ധ്യക്ഷത വഹിക്കും. വി.കെ. ബിജു, ജി.രവീന്ദ്രന് എന്നിവര്‍ സംസാരിക്കും. 6.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ ഗണേശ വിഗ്രഹ സമര്‍പ്പണം നടക്കും. തുടര്‍ന്ന് വിശേഷാല്‍ പൂജ, ദീപാരാധന, കോലാനി ഗോകുലം ബാലഭവനിലെ കുട്ടികളുടെ ഭജന എന്നിവ നടക്കും. ദിവസവും രാവിലെ 5.30ന് ഗണപതി ഹോമം, 6.30 മുതല്‍ നാമജപവും ഗണേശ ദര്‍ശനവും, നാമജപവും, പുഷ്പാര്‍ച്ചനയും വൈകിട്ട് 6.30ന് ദീപാരാധന എന്നിവ നടക്കും. 14ന് 6.45ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പായിപ്ര അപ്പു പ്രഭാഷണം നടത്തും. 7.30ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഭജനസംഘം ഭജന അവതരിപ്പിക്കും. 15ന് 6.45ന് തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്പ്രൊഫ. പി.ജി. ഹരിദാസ് പ്രഭാഷണം നടത്തും. വൈകിട്ട് 7ന് തൊടുപുഴ ശങ്കരധ്യാനം അവതരിപ്പിക്കുന്ന സനാതന സത്സംഗ നാമസങ്കീര്‍ത്തനം. 16ന് 6.45ന് തപസ്യ സംസ്ഥാന സെക്രട്ടറി കെ.പി വേണുഗോപാല്‍ പ്രഭാഷണം നടത്തും. 7.30ന് തരംഗിണി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 17ന് 6.45ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അക്കാദമി ജോ. കോ-ഓര്‍ഡിനേറ്റര്‍ എസ്. പ്രബോധ് കുമാര്‍ പ്രഭാഷണം നടത്തും. 7ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഭജന സംഘത്തിന്റെ ഭജന. 18ന് രാവിലെ 5ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകിട്ട് 6.45ന് രാഷ്ട്രീയ സ്വയംസേവകസംഘം വിഭാഗ് കാര്യവാഹ് കെ.പി രമേശിന്റെ പ്രഭാഷണം, 7ന് വെങ്ങല്ലൂര്‍ സമന്വയ സമിതിയുടെ ഭജന എന്നിവ നടക്കും. 19ന് വൈകിട്ട് 4.30ന് വിഗ്രഹ നിമഞ്ജന ഘോഷയാത്ര, 6.45ന് വിഗ്രഹ നിമഞ്ജനം നടക്കും. ശാസ്താംപാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൊണ്ടിക്കുഴ അമൃതകലശശാസ്താ ക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം, മുതലിയാര്‍മഠം ശ്രീമഹാദേവ ക്ഷേത്രം, മുതലക്കോടം ഞാളൂര്കോവില് മഹാദേവ ക്ഷേത്രം, ഒളമറ്റം തെക്കുംകാട്ടില്‍ ഭഗവതി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, മുല്ലയ്ക്കല് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കാരിക്കോട് ഗണപതി ക്ഷേത്രം, തെക്കുംഭാഗം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ആല്‍പ്പാറ ഉമാമഹേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ ഗണേശോത്സവ പരിപാടികള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: