തൊടുപുഴ: സ്വാകാര്യ ചിട്ടി പൊളിഞ്ഞ് ഉടമകള്‍ മുങ്ങി. നിരവധിപ്പേരുടെ പണം നഷ്ടപ്പെട്ടതായി തൊടുപുഴ പോലീസ്. തൊടുപുഴ മാങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാകാര്യ ധനമിടപാട് സ്ഥാപനത്തിലാണ് തട്ടിപ്പു നടന്നത്. തൊടുപുഴ സ്വദേശിയുടെ ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ഇന്നലെ നല്കിയ പരാതിയെ തുടര്‍ന്നാണ് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തില്‍ നിരവധിപ്പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തൊടുപുഴ പോലീസ് പറഞ്ഞ. കഴിഞ്ഞ കുരെക്കാലമായി സ്ഥാപനം പൂട്ടി കിടക്കാന്‍ തുടങ്ങിയിട്ട്. ഇടപാടുകാര്‍ പല തവണയായി ഉടമസ്ഥരെ കാണാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ലക്ഷകണക്കിനു രൂപ ഇത്തരത്തില്‍ നഷ്ടപെട്ടിട്ടുളളതായി പോലീസ് പറയുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതിയുമായി എത്തുമെന്നും പോലീസ് പറയുന്നു. ദിവസ കളക്ഷാനായി നിരവധിപ്പേരില്‍ നിന്നും പണം പിരിച്ചെടുത്തിട്ടുളളതായും പരാതിയില്‍ പറയുന്നു. അടച്ച 70500 രൂപയോളം നഷ്ടപെട്ടതായാണ് തൊടുപുഴ പോലീസിനു പരാതി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: