കട്ടപ്പന: രണ്ടര വയസുകാരന് ഓലിയില്‍ വീണ് മരിച്ച നിലയില്‍. കിഴക്കെമാട്ടുകട്ട ഇല്ലിപ്പാലം കൊട്ടാരമുക്കില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന അജീഷിന്റെ മകന് എഡ്വിന് ആണ് മരിച്ചത്. സഹോദരനുമൊത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വൈകീട്ട് 6 മണിയോടെ മുറ്റത്തോടു ചേര്‍ന്ന് നാലടി താഴ്ചയുള്ള ഓലിയില്‍ മുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഓലിക്ക് സംരക്ഷണവേലി ഉണ്ടായിരുന്നില്ല. അമ്മ: സിനി, സഹോദരന്: എഡ്രിന്‍. മൃതദേഹം കട്ടപ്പന ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് കൊച്ചറ യഹോവയുടെ സാക്ഷികളുടെ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: