തിരുവല്ല: വയലേലകള്‍ പ്ലോട്ടുകളായിതിരിച്ച് മണ്ണിട്ട് ഉയര് ത്തി മറിച്ചുവില്‍ക്കുന്ന ഭൂമാഫി യ തഴച്ചുവളരുന്ന തിരുവല്ലയി ലെ മണ്ണേറ്റു പാടശേഖരത്തി നും മരണമണി മുഴങ്ങുന്നു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന നാനൂറ് ഏക്കറോളം വിസ്തൃതിയുള്ള മണ്ണേറ്റു പാടശേഖരത്തി ലാണ് ഭൂമാഫിയ അനധികൃത നികത്തല്‍ ആരംഭിച്ചിട്ടുള്ളത്.
വിസ്തൃതി ഏറിയ പാടശേഖരത്തിന്റെ രണ്ട് ഭാഗങ്ങളിലായി മുപ്പത് സെന്റോളം വരുന്ന നിലമാണ് ഇപ്പോള്‍ നികത്തി തുടങ്ങിയിട്ടുള്ളത്. പാടശേഖരത്തിന് മദ്ധ്യത്തിലൂടെ കടന്നുപോകുന്ന റോഡിന് ഇരുവശങ്ങളിലായുള്ള പ്ലോട്ടുകളാണ് നികത്തുന്നത്. സിപിഎം മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സഹോദരിയുടേതാണെന്നാണ് പറയപ്പെടുന്ന ഇരുപത് സെന്റോളംവരുന്ന നിലത്താണ് ഞായറാഴ്ച രാത്രിയി ല്‍ നികത്തലിന് തുടക്കം കുറി ച്ചത്.
ഒറ്റ രാത്രികൊണ്ടുതന്നെ ഏതാണ്ട് അമ്പത് ലോഡോളം മണ്ണാണ് പാടത്തിറക്കിയത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായയതോടെ തത്ക്കാലികമായി നികത്തല്‍ നി ര്ത്തിവച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ ഇവര്‍ ശക്തമാ യി തിരിച്ചെത്തി. റോഡിന് മറുവശത്തു ള്ള പുറമറ്റം സ്വദേയുടെ പത്തുസെന്റോളം വരുന്ന നിലം നികത്താനുള്ള ശ്രമം തിങ്കളാഴ്ച രാത്രിയില്‍ നടത്തി.
നിലംനികത്തലിന് മണ്ണുമായെത്തിയ അഞ്ച് ലോറികള്‍ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ വിവരം അറിയിച്ചു. ഉട ന്തന്നെ പോലീസ് എത്തിയെങ്കിലും പോലീസ് എത്തുംമുമ്പ് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് പിടിച്ചിട്ട ലോറിയുമായി മാഫിയ സംഘം മുങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വില്ലേജ് ആഫീസര്‍ സ്ഥലത്ത് എത്തിയെങ്കിലും നികത്തലിനെതിരെ നടപടി സ്വീകരിക്കാ ന് അധികൃതര്‍ ഇതുവരെ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: