കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വീതികൂട്ടിപ്പണിത ഭാഗം തകര്‍ന്നതോടെ യാത്രാക്ലേശം രൂക്ഷമായി. കാഞ്ഞിക്കുളംമുതല് ഇടക്കുറുശ്ശിവരെയുള്ള ഭാഗമാണ് കുണ്ടുംകുഴിയുമായിരിക്കുന്നത്. വളവുകള്‍ നിവര്‍ത്തി വീതികൂട്ടുന്നതിനായി ആറുമാസം മുമ്പാണ് നിര്‍മാണജോലികള്‍ ആരംഭിച്ചത്. പല വളവുകളിലും വേണ്ടത്ര സ്ഥലം കിട്ടാതിരുന്നതിനാല്‍ പണിതുടങ്ങാന്‍ വൈകി. ഇടക്കുറുശ്ശി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിനോടുചേര്‍ന്ന് ജലസേചനവകുപ്പിന്റെ കുടിവെള്ളപൈപ്പുകള്‍ ഇട്ടിരിക്കുന്നത് മാറ്റിക്കൊടുക്കാനുണ്ടായ കാലതാമസവും നിര്‍മാണം നിലയ്ക്കാന്‍ കാരണമായി.
പലഭാഗങ്ങളിലും നാലടിവരെ വീതി കൂട്ടിയിട്ടുണ്ട്. ഇളകിയ മണ്ണില്‍ മെറ്റലിട്ട് അതിനുമുകളില്‍ ടാര്‍ ചെയ്തതിനാല്‍ മഴക്കാലമായതോടെ ടാര്‍ചെയ്ത ഭാഗം കുഴിയാനും പൊട്ടിപ്പൊളിയാനും തുടങ്ങി. പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് റോഡിന്റെ നടുവില്‍ മുന്നറിയിപ്പ് ബാരിക്കേഡുകള്‍ വെച്ചിരിക്കയാണ്. അമിതവേഗത്തില്‍ വരുന്ന ലോറികള്‍ കുഴിയില്ച്ചാടാതിരിക്കാന് പെട്ടെന്ന് വലത്തേക്ക് തിരിക്കുന്നതും ബ്രേക്ക് ചവിട്ടുന്നതും അപകടങ്ങള്ക്കിടയാകുന്നുണ്ട്. ഇരുചക്രവാഹങ്ങളടക്കമുള്ളവ അപകടത്തില്‍പ്പെടുന്നതും പതിവാണ്. മണ്ണുംകല്ലും റോഡില്‍ നിറയുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: